Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദി മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

“മുൻ പ്രധാനമന്ത്രി ശ്രീ എച്ച്‌ ഡി ദേവഗൗഡ ജിയെ ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനവും കാഴ്ചപ്പാടും ആഴത്തിൽ വിലമതിക്കപ്പെടുന്നു. അദ്ദേഹം എനിക്കു നൽകിയ കലാസൃഷ്ടിക്ക് ഞാൻ നന്ദിയുള്ളവനാണ്. അടുത്തിടെ നടത്തിയ കന്യാകുമാരി സന്ദർശനത്തിലേക്ക് അതെന്റെ മനസിനെ  കൊണ്ടുപോകുന്നു. @H_D_Devegowda @hd_kumaraswamy” – എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.

 

-NS-