Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദി കൊല്‍ക്കത്തയില്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാമതു വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു; രബീന്ദ്ര സേതുവിന്റെ ഇന്ററാക്റ്റീവ് ലൈറ്റ് & സൗണ്ട് ഷോ ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാമതു വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു. ചടങ്ങില്‍വെച്ച് കൊല്‍ക്കത്തയിലെ രബീന്ദ്ര സേതു(ഹൗറ പാലം)വിന്റെ ഇന്ററാക്റ്റീവ് ലൈറ്റ് & സൗണ്ട് ഷോ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അലങ്കാര ദീപങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ സാംസ്‌കാരിക പരിപാടി പ്രധാനമന്ത്രി കണ്ടു.

പഞ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ. ജഗ്ദീപ് ധന്‍ഖര്‍, മുഖ്യമന്ത്രി കുമാരി മമത ബാനര്‍ജി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

സംഗീതത്തിനനുസരിച്ചു പ്രകാശിക്കുന്ന ബഹുവര്‍ണത്തിലുള്ള ഊര്‍ജക്ഷമതയേറിയ 650 എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉള്‍പ്പെട്ടതാണ് രബീന്ദ്ര സേതുവിലെ ദീപാലങ്കാരം. എന്‍ജിനീയറിങ് വിസ്മയമായി കരുതിപ്പോരുന്ന പാലത്തിനു കൂടുതല്‍ പൈതൃകമൂല്യം ചാര്‍ത്തുന്നതായിരിക്കും ദീപാലങ്കാരം. പ്രതികരണാത്മകമായ പ്രദര്‍ശനം കൂടുതല്‍ വിനോദസഞ്ചാരികളെയും നാട്ടുകാരെയും ആകര്‍ഷിക്കുമെന്നാണു കരുതുന്നത്.

1943ലാണ് രബീന്ദ്ര സേതു കമ്മീഷന്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ 75ാം വാര്‍ഷികം ആഘോഷിച്ചത്. നട്ടുകളും ബോള്‍ട്ടുകളും ഉപയോഗിക്കാതെ കൂട്ടിച്ചേര്‍ത്ത പാലം എന്‍ജിനീയറിങ് വിസ്മയമായി നിലകൊള്ളുകയാണ്. 26,500 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 23,000 ടണ്‍ ഹൈ-ടെന്‍സൈല്‍ ഉരുക്കു മിശ്രിതമാണ്.