Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ടെല‌ിഫോൺ സംഭാഷണം നടത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.

2023-ലെ ഓസ്ട്രേലിയന്‍ സന്ദര്‍ശനവും കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി അല്‍ബനീസുമായി നടത്തിയ കൂടിക്കാഴ്ചയും പ്രധാനമന്ത്രി മോദി ഊഷ്മളമായി അനുസ്മരിച്ചു.

ഇന്തോ-പസഫിക് മേഖലയിൽ ഇരുരാജ്യങ്ങളും പങ്കിടുന്ന മുന്‍ഗണനകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ദൃഢമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

NK