Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും സവിശേഷമായ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും സവിശേഷമായ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും ചേര്‍ന്ന് ലിസ്ബണില്‍വെച്ച് സവിശേഷ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലായ ദ് ഇന്ത്യ-പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഹബ് (ഐ.പി.ഐ.എസ്.എച്ച്.) ഉദ്ഘാടനം ചെയ്തു.

പരസ്പര സഹായകമായ സംരംഭകത്വ പങ്കാളിത്തം സാധ്യമാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേ നേതൃത്വത്തില്‍ ആരംഭിച്ചതും വാണിജ്യ, വ്യവസായ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് പോര്‍ച്ചുഗലും പിന്‍താങ്ങുന്നതുമാണ് ഈ സംവിധാനം.

ഒട്ടേറെ സഹായങ്ങള്‍ നല്‍കുന്ന ഐ.പി.ഐ.എസ്.എച്ച്. ബംഗളുരു, ഡെല്‍ഹി, ലിസ്ബണ്‍ എന്നിവിടങ്ങളിലെ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളെക്കുറിച്ചും നയം, നികുതിനിരക്കുകള്‍, വിസ സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകളെ വിപണിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഗൈഡ് പുറത്തിറക്കുകയും ചെയ്യും.

ഇരു ഭാഗത്തെയും ശേഷി വര്‍ധിപ്പിക്കുന്നതിനും സമാന മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപകരെയും ഇന്‍ക്യുബേറ്ററുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനും ഐ.പി.ഐ.എസ്.എച്ച്. സഹായകമാകുമെന്നാണു പ്രതീക്ഷ. ഇരു രാജ്യങ്ങളില്‍നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനായി ഓണററി അംബാസഡര്‍മാരുടെ ശൃംഖല യാഥാര്‍ഥ്യമാക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.