Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ആബെയും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ആബെയും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ആബെയും കൂടിക്കാഴ്ച നടത്തി


ഹാംബര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബെയും ചര്‍ച്ച നടത്തി.

2016 നവംബറില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഉഭയകക്ഷിബന്ധത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. പ്രധാന പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഉഭയകക്ഷിബന്ധത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ പ്രധാനമന്ത്രി ശ്രീ. മോദി സംതൃപ്തി രേഖപ്പെടുത്തി.

അടുത്ത വാര്‍ഷിക ഉച്ചകോടിക്കായി ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ആബേ ഇന്ത്യയില്‍ എത്തുന്നതിനെ പ്രതീക്ഷാപൂര്‍വമാണു കാത്തിരിക്കുന്നതെന്നും ആ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ പുഷ്ടിപ്പെടുത്തുമെന്നാണു കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.