Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മൊസാംബിക് ദേശീയ അസംബ്ലി സന്ദര്‍ശിച്ചു, മാലുവാനായിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മപുടോയിലുള്ള മൊസാംബിക് ദേശീയ അസംബ്ലി സന്ദര്‍ശിച്ചു. ദേശീയ അസംബ്ലി പ്രസിഡന്‍റ് കുമാരി വെറോനിക്ക മക്കാമോയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

മാലുവാനയിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ ഡെവലപ്‌മെന്‍റ് കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ടെക്‌നിക്കല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്‍ക്യുബേഷന്‍ സൗകര്യവും ഐ.ടി. അനുബന്ധ മേഖലകള്‍ക്കായുള്ള ക്ലാസ് റൂം പരിശീലനങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രമാണിത്.

വിദ്യാര്‍ഥികളുമായി സംവദിച്ച പ്രധാനമന്ത്രി പഠനകേന്ദ്രത്തില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവരെ ക്ഷണിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വ്വവിദ്യാര്‍ഥികളെയും അദ്ദേഹം കണ്ടു.

മാപ്പുട്ടോയിലെ ഇന്ത്യന്‍ വംശജരുമായി സംവദിക്കവേ, വിദേശ ഇന്ത്യക്കാര്‍ക്ക് ആദ്യമായി സ്വത്വബോധം സമ്മാനിച്ചത് ആഫ്രിക്കയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തലമുറകളായി ഇന്ത്യന്‍ ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ വംശജരെ അദ്ദേഹം അഭിനന്ദിച്ചു.