Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മാർച്ച് 6ന് ഉത്തരാഖണ്ഡ് സന്ദർശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് ആറിന് ഉത്തരാഖണ്ഡ് സന്ദർശിക്കും. രാവിലെ 9.30ന് അദ്ദേഹം മുഖ്വയിൽ ഗംഗാമാതാവിന്റെ ശീതകാല ഇരിപ്പിടത്തിൽ പൂജയും ദർശനവും നടത്തും. രാവിലെ 10.40ന് അദ്ദേഹം ട്രക്ക്-ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, ഹർസിലിൽ പൊതുചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

ഉത്തരാഖണ്ഡ് ഗവണ്മെന്റ് ഈ വർഷം ശീതകാല വിനോദസഞ്ചാര പരിപാടി ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിനു ഭക്തർ ഇതിനകം ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലെ ശൈത്യകാല ഇരിപ്പിടങ്ങൾ സന്ദർശിച്ചു. മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ, ഹോംസ്റ്റേകൾ, വിനോദസഞ്ചാര വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

***

NK