Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 2023ലെ നാവിക ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 2023ലെ നാവിക ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു


.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിന്ധുദുര്‍ഗില്‍ ‘നാവികസേനാ ദിനാഘോഷം 2023′ പരിപാടിയില്‍ പങ്കെടുത്തു. സിന്ധുദുര്‍ഗിലെ തര്‍കാര്‍ലി കടലോരത്തു നടന്ന പരിപാടിയില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനകള്‍, വിമാനങ്ങള്‍, പ്രത്യേക സേന എന്നിവയുടെ ‘പ്രകടനങ്ങള്‍ക്കും’ അദ്ദേഹം സാക്ഷ്യം വഹിച്ചു. അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. യോഗത്തെ അഭിസംബോധന ചെയ്യവെ, തര്‍ക്കര്‍ ലിയിലെ മാല്‍വാന്‍ തീരത്തുള്ള സിന്ധുദുര്‍ഗിലെ അതിമനോഹരമായ കോട്ടയിലെ ചരിത്ര ദിനമായ ഡിസംബർ 4, വീര്‍ ശിവാജി മഹാരാജിന്റെ പ്രൗഢി, രാജ് കോട്ടയിലെ അദ്ദേഹത്തിന്റെ അതിമനോഹരമായ പ്രതിമയുടെ ഉദ്ഘാടനം, ഇന്ത്യന്‍ നാവികസേനയുടെ ശക്തി എന്നിവ ഇന്ത്യയിലെ ഓരോ പൗരനെയും ആവേശഭരിതനാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാവികസേനാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്‍മാര്‍ക്ക് മുന്നില്‍ ശിരസ്സു നമിക്കുകയും ചെയ്തു.

സിന്ധുദുര്‍ഗില്‍ നാവികസേനാ ദിനം ആഘോഷിക്കുന്നത് അഭൂതപൂര്‍വമായ അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘സിന്ധുദുര്‍ഗ് കോട്ട ഇന്ത്യയിലെ എല്ലാ പൗരന്മാരിലും അഭിമാനമെന്ന വികാരം ഉളവാക്കുന്നു’ – ഒരു രാജ്യത്തിന് നാവികശേഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നതിൽ ശിവാജി മഹാരാജിന്റെ ദീർഘവീക്ഷണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

സമുദ്രത്തിന്റെ നിയന്ത്രണം ആര്‍ക്കാണെന്ന ശിവാജി മഹാരാജിന്റെ പരാമര്‍ശം ആവര്‍ത്തിച്ച പ്രധാനമന്ത്രി, കേന്ദ്രം ശക്തമായ നാവികസേനയ്ക്കായുള്ള കരട് തയ്യാറാക്കിയിട്ടുണ്ടെന്നും പറഞ്ഞു. കന്‍ഹോജി ആംഗ്രെ, മായാജി നായിക് ഭട്കര്‍, ഹിരോജി ഇന്ദുല്‍ക്കര്‍ തുടങ്ങിയ യോദ്ധാക്കള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം അവര്‍ ഇന്നും ഒരു പ്രചോദനമായി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി. ഛത്രപതി ശിവാജി മഹാരാജിന്റെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അടിമത്ത മനോഭാവം ഉപേക്ഷിച്ച് ഇന്നത്തെ ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിക്കാട്ടാന്‍ നാവിക ഉദ്യോഗസ്ഥര്‍ നാവികപതാകയോടു സാദൃശ്യമുള്ള തോൾമുദ്രകൾ ഉപയോഗിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നാവി‌ക പതാക അനാച്ഛാദനം ചെയ്തതും അദ്ദേഹം അനുസ്മരിച്ചു. 
പൈതൃകത്തിൽ അഭിമാനം കൊള്ളുന്നതായുള്ള ചിന്തയോടെ, ഇന്ത്യയുടെ പാരമ്പര്യത്തിന് അനുസൃതമായി ഇന്ത്യൻ നാവികസേന റാങ്കുകൾ നൽകാൻ പോകുന്നുവെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സായുധ സേനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് രാജ്യം ഊന്നല്‍ നല്‍കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. നാവികസേനയുടെ കപ്പലില്‍ ഇന്ത്യയുടെ ആദ്യ വനിതാ കമാന്‍ഡിംഗ് ഓഫീസറെ നിയമിച്ച ഇന്ത്യന്‍ നാവിക സേനയെ ശ്രീ മോദി അഭിനന്ദിച്ചു. 140 കോടി ഇന്ത്യക്കാരുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നും ഇന്ത്യ വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ പൂർണ നിശ്ചയദാര്‍ഢ്യത്തോടെ നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്താൽ നയിക്കപ്പെടുമ്പോള്‍ വികാരങ്ങളുടെയും അഭിലാഷങ്ങളുടെയും ഐക്യത്തിന്റെയും ഗുണപരമായ ഫലങ്ങളുടെ നേര്‍ക്കാഴ്ച ദൃശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, രാജ്യം ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശോഭനമായ ഭാവിക്കായി മാർഗരേഖ തയ്യാറാക്കുന്ന തിരക്കിലാണ്. നിഷേധാത്മകതയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി എല്ലാ മേഖലകളിലും മുന്നോട്ട് പോകുമെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഈ പ്രതിജ്ഞ നമ്മെ വികസിത ഇന്ത്യയിലേക്ക് നയിക്കും” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വിപുലമായ ചരിത്രത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, അത് അടിമത്തം, പരാജയങ്ങള്‍, നിരാശകള്‍ എന്നിവ മാത്രമല്ല, ഇന്ത്യയുടെ വിജയങ്ങള്‍, ധൈര്യം, അറിവ്, ശാസ്ത്രം, കല, സൃഷ്ടിപരമായ കഴിവുകള്‍, ഇന്ത്യയുടെ നാവിക കഴിവുകള്‍ എന്നിവയുടെ മഹത്തായ അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യയും വിഭവങ്ങളും ഒന്നിനും കൊള്ളാത്ത കാലത്ത് സ്ഥാപിച്ച സിന്ദുദുര്‍ഗ് പോലുള്ള കോട്ടകളുടെ ഉദാഹരണം ചൂണ്ടി അദ്ദേഹം ഇന്ത്യയുടെ കഴിവുകളെ ഉയര്‍ത്തിക്കാട്ടി. ഗുജറാത്തിലെ ലോത്തലില്‍ കണ്ടെത്തിയ സിന്ധു നദീതട സംസ്‌കാര തുറമുഖത്തിന്റെ പൈതൃകവും സൂറത്ത് തുറമുഖത്ത് 80 ലധികം കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമണ്ടായിരുന്നതും അദ്ദേഹം പരാമര്‍ശിച്ചു. ചോള സാമ്രാജ്യം തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിച്ചതിന് ഇന്ത്യയുടെ സമുദ്ര ശക്തിയെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. വിദേശശക്തികളുടെ ആക്രമണത്തിന് ആദ്യം ഇരയായത് ഇന്ത്യയുടെ സമുദ്രശക്തിയാണ്; ബോട്ടുകളും കപ്പലുകളും നിര്‍മ്മിക്കുന്നതില്‍ പ്രശസ്തമായിരുന്ന ഇന്ത്യക്ക് കടലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, അതുവഴി തന്ത്രപരമായ-സാമ്പത്തിക ശക്തി നഷ്ടപ്പെട്ടു, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വികസനത്തിലേക്ക് നീങ്ങുമ്പോള്‍, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു പറയുകയും സമുദ്ര സമ്പദ്വ്യവസ്ഥയിലേക്കുള്ള ഗവണ്‍മെന്റിന്റെ അഭൂതപൂര്‍വമായ പ്രചോദനം എടുത്തുകാട്ടുകയും ചെയ്തു. ‘സാഗര്‍മാല’യുടെ കീഴിലെ തുറമുഖ മേധാവിത്വമുള്ള വികസനം പരാമര്‍ശിച്ച അദ്ദേഹം, ‘ മാരിടൈം വിഷന്‍’ പ്രകാരം സമുദ്രത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് പറഞ്ഞു. വ്യാപാരത്തിനായുള്ള കപ്പല്‍ ഗതാഗതം പ്രാത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇന്ത്യയിലെ നാവികരുടെ എണ്ണം 140 ശതമാനത്തിലധികം വര്‍ധിക്കാന്‍ കാരണമായെന്നും അദ്ദേഹം അറിയിച്ചു. ‘ഇത് ഇന്ത്യയുടെ ചരിത്രത്തിന്റെ ആ കാലഘട്ടമാണ്, ഇത് 5-10 വര്‍ഷത്തെ മാത്രമല്ല, വരും നൂറ്റാണ്ടുകളിലേക്കും ഭാവി എഴുതാന്‍ പോകുന്നു’, വര്‍ത്തമാനകാലത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും അതിവേഗം മൂന്നാം സ്ഥാനത്തേക്ക് നീങ്ങുകയും ചെയ്യുന്നു. ‘ഇന്ത്യയില്‍ ഒരു ‘വിശ്വ മിത്രത്തിന്റെ (ലോകത്തിന്റെ സുഹൃത്ത്)) ഉയര്‍ച്ചയാണ് ലോകം കാണുന്നത്’, ഇന്ത്യ മധ്യ പൂര്‍വ യൂറോപ്യന്‍ ഇടനാഴി പോലെയുള്ളവയ്ക്കായി നടപടികള്‍ പുനസ്ഥാപിച്ചുകൊണ്ട് നഷ്ടപ്പെട്ട സുഗന്ധവ്യഞ്ജന പാത പുനര്‍നിര്‍മ്മിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. തേജസ്, കിസാന്‍ ഡ്രോണ്‍, യുപിഐ സംവിധാനം, ചന്ദ്രയാന്‍-3 എന്നിവയെ പരാമര്‍ശിച്ച്, ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ കരുത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് എന്നിവയുടെ ഉല്‍പ്പാദനം ആസന്നമായതോടെ പ്രതിരോധരംഗത്തെ സ്വയംപര്യാപ്തത ദൃശ്യമാണ്.

‘ഇന്ന്, തീരപ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ഗണന’, തീരദേശ ഗ്രാമങ്ങളെയും അതിര്‍ത്തി ഗ്രാമങ്ങളെയും അവസാനത്തെ ഗ്രാമങ്ങളായി കാണുന്നതിനു പകരം ആദ്യ ഗ്രാമങ്ങളായി പരിഗണിക്കുന്ന ഗവണ്‍മെന്റിന്റെ സമീപനം ആവര്‍ത്തിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. 2019-ല്‍ പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചതും ഈ മേഖലയില്‍ 40,000 കോടി രൂപയുടെ നിക്ഷേപവും അദ്ദേഹം പരാമര്‍ശിച്ചു. 2014ന് ശേഷം മത്സ്യ ഉല്‍പ്പാദനം 8 ശതമാനവും കയറ്റുമതി 110 ശതമാനവും വര്‍ധിച്ചതായി അദ്ദേഹം അറിയിച്ചു. കൂടാതെ, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ 2 ല്‍ നിന്ന് 5 ലക്ഷമായി വര്‍ദ്ധിപ്പിച്ചു, അവര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രയോജനം ലഭിക്കുന്നു.

മത്സ്യബന്ധന മേഖലയിലെ മൂല്യ ശൃംഖല വികസനം സംബന്ധിച്ച്, സാഗര്‍മാല പദ്ധതി തീരപ്രദേശങ്ങളിലെ ആധുനിക ഗതാഗതം ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് കോടി രൂപ ഇതിനായി ചെലവഴിക്കുന്നതോടെ തീരദേശത്ത് പുതിയ വ്യാപാരവും വ്യവസായവും വരും. സമുദ്രോത്പന്ന സംസ്‌കരണവുമായി ബന്ധപ്പെട്ട വ്യവസായം, മത്സ്യബന്ധന ബോട്ടുകളുടെ നവീകരണം എന്നിവയും ഏറ്റെടുക്കുകയാണ്.

”അഭൂതപൂര്‍വമായ സാദ്ധ്യതകളുടെ മേഖലയാണ് കൊങ്കണ്‍” , പ്രധാനമന്ത്രി പറഞ്ഞു. സിന്ധുദുര്‍ഗ്ഗ്, രത്‌നഗിരി, അലിബാഗ്, പര്‍ഭാനി, ധാരാശിവ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, ചിപ്പി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം, മംഗാവ് വരെ ബന്ധിപ്പിക്കുന്ന ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി എന്നിവയുടെ ഉദ്ഘാടനം ഈ മേഖലയുടെ വികസനത്തിലുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയായി ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇവിടെയുള്ള കശുവണ്ടി കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളുടെ സംരക്ഷണത്തിന് ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ് നല്‍കുന്നതെന്നതിന് അദ്ദേഹം അടിവരയിട്ടു. ഈ പരിശ്രമത്തില്‍, കണ്ടല്‍ക്കാടുകളുടെ വ്യാപ്തി വിപുലീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. മാല്‍വാന്‍, അച്ചാര-രത്‌നഗിരി, ദേവ്ഗഡ്-വിജയദുര്‍ഗ്ഗ് എന്നിവയുള്‍പ്പെടെ മഹാരാഷ്ട്രയിലെ നിരവധി സ്ഥലങ്ങളെ കണ്ടല്‍ പരിപാലനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.
”പൈതൃകവും അതോടൊപ്പം വികസനവും ഇതാണ് വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ പാത”, പ്രധാനമന്ത്രി അടിവരയിട്ടു. ഛത്രപതി വീര്‍ ശിവാജി മഹാരാജിന്റെ കാലത്ത് നിര്‍മ്മിച്ച കോട്ടകള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൊങ്കണ്‍ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ മുഴുവന്‍ പ്രദേശങ്ങളിലേയും പൈതൃകങ്ങളുടെ സംരക്ഷണത്തിനായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രദേശത്തെ ടൂറിസം വര്‍ദ്ധിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.

ഡല്‍ഹിക്ക് പുറത്ത് കരസേനാ ദിനം, നേവി ദിനം തുടങ്ങിയ സായുധ സേനാ ദിനങ്ങള്‍ ആചരിക്കുന്ന പുതിയ പാരമ്പര്യത്തെക്കുറിച്ച് പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി സംസാരിച്ചു. ഇത് ഇന്ത്യയിലാകമാനമുള്ള അവസരങ്ങള്‍ വിശാലമാക്കുന്നുവെന്നും പുതിയ പ്രദേശങ്ങള്‍ക്ക് ശ്രദ്ധലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബായിസ്, മഹാരാഷ്്രട മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, കേന്ദ്ര സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭക മന്ത്രി ശ്രീ നാരായണ് റാണെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ , ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ജനറല്‍ അനില്‍ ചൗഹാന്‍, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

എല്ലാ വര്‍ഷവും ഡിസംബര്‍ നാലിനാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്. സിന്ധുദുര്‍ഗ്ഗില്‍ നടക്കുന്ന ‘നാവിക ദിനം 2023’ ആഘോഷങ്ങള്‍ ഛത്രപതി ശിവാജി മഹാരാജിന്റെ സമ്പന്നമായ നാവിക പൈതൃകത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തപ്പോള്‍ സ്വീകരിച്ച പുതിയ നാവിക പതാകയ്ക്ക് പ്രചോദനമായത് അദ്ദേഹത്തിന്റെ മുദ്രയായിരുന്നു.

നാവിക ദിനത്തോടനുബന്ധിച്ച്, എല്ലാ വര്‍ഷവും, ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, പ്രത്യേക സേനകള്‍ എന്നിവ സംഘടിപ്പിക്കുന്ന ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്റെ ഒരു പാരമ്പര്യം നിലവിലുണ്ട്. ഇന്ത്യന്‍ നാവികസേന നടത്തുന്ന ബഹുതല പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങള്‍ കാണാനുള്ള അവസരം ഈ ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷനുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. പൊതുജനങ്ങള്‍ക്കുള്ള ദേശീയ സുരക്ഷയില്‍ നാവികസേനയുടെ സംഭാവനകളെ ഇത് ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം പൗരന്മാര്‍ക്കിടയില്‍ സമുദ്ര ബോധം വിളംബരം ചെയ്യുകയും ചെയ്യും.
പ്രധാനമന്ത്രി സാക്ഷ്യം വഹിച്ച പ്രവര്‍ത്തന പ്രകടനങ്ങളില്‍ കോംബാറ്റ് ഫ്രീ ഫാള്‍, ഹൈ സ്പീഡ് റണ്‍സ്, സ്ലിതറിംഗ് ഓപ്‌സ് ഓണ്‍ ജെമിനി ആന്‍ഡ് ബീച്ച് അസാള്‍ട്ട്, എസ്.എ.ആര്‍ ഡെമോ, വെര്‍ട്രെപ് ആന്‍ഡ് എസ്.എസ്.എം ലോഞ്ച് ഡില്‍, സീക്കിംഗ് ഓപ്‌സ്, ഡങ്ക് ഡെമോ ആന്‍ഡ് സബ്മറൈന്‍ ട്രാന്‍സിറ്റ്, കാമോവ് ഓപ്‌സ്, ന്യൂട്രലൈസിംഗ് എനിമി പോസ്റ്റ്, സ്മാള്‍ ടീം ഇന്‍സേര്‍ഷന്‍-എക്‌സ്ട്രാക്ഷന്‍ ( – എക്‌സ്ട്രാക്ഷന്‍ (എസ്.ടി.ഐ.ഇ ഓപ്‌സ്), ഫ്‌ളൈ പാസ്റ്റ്, നേവല്‍ സെന്‍ട്രല്‍ ബാന്‍ഡ് ഡിസ്‌പ്ലേ, കണ്ടിന്യൂറ്റി ഡ്രില്‍, ഹോംപൈപ്പ് ഡാന്‍സ്, ലൈറ്റ് ടാറ്റൂ ഡ്രമ്മേഴ്‌സ് കോള്‍, സെറിമോണിയല്‍ സണ്‍സെറ്റ്, തുടര്‍ന്ന് ദേശീയ ഗാനം എന്നിവ ഉള്‍പ്പെട്ടിരുന്നു.

 

Salute to our Navy personnel for their steadfast dedication and indomitable spirit in safeguarding the Motherland. https://t.co/8d7vwcqOAf

— Narendra Modi (@narendramodi) December 4, 2023

India salutes the dedication of our navy personnel. pic.twitter.com/0ZKj7TJ0QL

— PMO India (@PMOIndia) December 4, 2023

Veer Chhatrapati Maharaj knew the importance of having a strong naval force. pic.twitter.com/GjnNXRJvOi

— PMO India (@PMOIndia) December 4, 2023

छत्रपति वीर शिवाजी महाराज से प्रेरणा लेते हुए आज भारत, गुलामी की मानसिकता को पीछे छोड़कर आगे बढ़ रहा है। pic.twitter.com/flfEk4nmOu

— PMO India (@PMOIndia) December 4, 2023

We are committed to increasing the strength of our women in the armed forces. pic.twitter.com/YbqCx8aVSK

— PMO India (@PMOIndia) December 4, 2023

Today, India is setting impressive targets. pic.twitter.com/m7Q8TYt2GE

— PMO India (@PMOIndia) December 4, 2023

India has a glorious history of victories, bravery, knowledge, sciences, skills and our naval strength. pic.twitter.com/CTKWYrqEA3

— PMO India (@PMOIndia) December 4, 2023

Today India is giving unprecedented impetus to blue economy. pic.twitter.com/v5i3bDdVAF

— PMO India (@PMOIndia) December 4, 2023

The world is seeing India as a ‘Vishwa Mitra.’ pic.twitter.com/w9eXeEu4CI

— PMO India (@PMOIndia) December 4, 2023

‘Made in India’ is being discussed all over the world. pic.twitter.com/ToGiVOTpgF

— PMO India (@PMOIndia) December 4, 2023

 

***

–NS–