Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ധുലെ സന്ദര്‍ശിച്ചു; ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ധുലെ സന്ദര്‍ശിച്ചു; ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ധുലെ സന്ദര്‍ശിച്ചു; ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ധുലെ സന്ദര്‍ശിച്ചു; ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു


 

പി.എം.എസ്.കെ.വൈക്കു കീഴിലുള്ള ലോവര്‍ പനസാര മീഡിയം പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സുല്‍വദേ ഝംപല്‍ കനോലി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു, ജല്‍ഗാവ്-ഉധാന റെയില്‍പ്പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരിക്കലും പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, ഭുസാവല്‍-ബാന്ദ്ര ഖണ്ഡേഷ് എക്‌സ്പ്രസ് തീവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു, പുല്‍വാമ ഭീകരാക്രമണം വീഴ്ത്തിയ ഓരോ തുള്ളി കണ്ണീരിനും പ്രതികാരം ചെയ്യുമെന്നു പ്രധാനമന്ത്രി

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ധൂലെ സന്ദര്‍ശിച്ചു. സംസ്ഥാനത്തു വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. വിദ്യാസാഗര്‍ റാവു, കേന്ദ്രമന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംരെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരന്‍മാരെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, ദുഃഖം നിറഞ്ഞ ഈ സമയത്ത് രാഷ്ട്രം അവര്‍ക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു. ഭീകരാക്രമണം നടത്തിയവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍, ആരെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ തലയിടുകയാണെങ്കില്‍ അവര്‍ രക്ഷപ്പെടാമെന്നു കരുതേണ്ട. ‘ഇന്ത്യയുടെ ധീരപുത്രന്‍മാരെ മാത്രമല്ല, അവര്‍ക്കു ജന്‍മം നല്‍കിയ അമ്മമാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. പുല്‍വാമ ആക്രമണത്തിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. ഇന്നത്തെ ഇന്ത്യ പുതിയ വീക്ഷണത്തോടുകൂടിയ പുതിയ ഇന്ത്യയാണെന്നും ഓരോ തുള്ളി കണ്ണീരിനും പ്രതികാരം ചെയ്യുമെന്നും ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തും’, അദ്ദേഹം പറഞ്ഞു.

പി.എം.കെ.എസ്.വൈക്കു കീഴിലുള്ള ലോവര്‍ പനസാര മീഡിയം പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജലക്ഷാമമുള്ള മേഖലയ്ക്കു ജീവധാരയായി നിലകൊള്ളുന്ന പദ്ധതി ധൂലെയിലും പരിസരങ്ങളിലുമുള്ള 21 ഗ്രാമങ്ങളിലായി 7585 ഹെക്ടര്‍ പ്രദേശത്തു ജലസേചനം സാധ്യമാക്കും. ധൂലെ ഉല്‍പ്പെടെ മഹാരാഷ്ട്രയിലെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയും ജലസേചനം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി ജലസേചന പദ്ധതി ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 99 ജലസേചന പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായി പണി വേഗത്തിലാക്കി. അതില്‍ 26 പദ്ധതികള്‍ മഹാരാഷ്ട്രയില്‍ മാത്രമാണ്. പനസാര പദ്ധതി അതിലൊന്നു മാത്രമാണ്. 25 വര്‍ഷം മുമ്പ് കേവലം 21 കോടി രൂപയുമായി തുടക്കമിട്ട പദ്ധതി ഇപ്പോള്‍ 500 കോടി രൂപ മുടക്കിയാണു പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്രയിലെ വരണ്ട പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കാനുള്ള നമ്മുടെ ശ്രമഫലമായാണ് ഇതു സാധ്യമായത്.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജല്‍ഗാവ്-ഉധാന റെയില്‍പദ്ധതി ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. യാത്രയും ചരക്കുഗതാഗതവും സുഗമമാക്കുന്നതിനായി 2400 കോടി രൂപയുട പദ്ധതി കഴിഞ്ഞ നാലു വര്‍ഷമായി ദ്രുതഗതിയില്‍ തീര്‍ത്തുവരികയായിരുന്നു. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമാകും.

ഭുസാവല്‍-ബാന്ദ്ര ഖണ്ഡേഷ് എക്‌സ്പ്രസ് തീവണ്ടി പ്രധാനമന്ത്രി വീഡിയോ ലിങ്ക് വഴി ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ തീവണ്ടി മുംബൈയും ഭുസാവലും തമ്മിലുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി ഉറപ്പാക്കും. നന്ദര്‍ബാര്‍-ഉധാന മെമു തീവണ്ടിയും ഉധാന-പാലഡി മെമു തീവണ്ടിയും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

51 കിലോമീറ്റര്‍ വരുന്ന ധുലെ-നര്‍ദന റെയില്‍പ്പാതയ്ക്കും 107 കിലോമീറ്റര്‍ വരുന്ന ജല്‍ഗാവ്-മന്‍മാഡ് മൂന്നാമത് റെയില്‍പ്പാതയ്ക്കും ബട്ടണ്‍ അമര്‍ത്തി പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതികള്‍ തീവണ്ടിയാത്രാ സമയവും പാതകളിലെ തിരക്കും കുറച്ചുകൊണ്ടുവരാന്‍ സഹായകമാകും.

ഈ പദ്ധതികള്‍ കണക്റ്റിവിറ്റിയും വികസനവും വര്‍ധിപ്പിക്കുകയും വികസനകാര്യത്തില്‍ ധൂലെ വൈകാതെ സൂറത്തിനോടു മല്‍സരിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുല്‍വാദേ ജംഫാല്‍ കനോലി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തപി നദിയില്‍നിന്നുള്ള വെള്ളം പരസ്പര ബന്ധിത അണക്കെട്ടുകളിലും കുളങ്ങളിലും കനാലുകളിലും എത്തിക്കുക വഴി ഈ പദ്ധതിയിലൂടെ 100 ഗ്രാമങ്ങളിലായുള്ള ഒരു ലക്ഷം കര്‍ഷകര്‍ക്കു നേട്ടമുണ്ടാകും.

അമൃത് പ്രകാരം ധൂലെ നഗരത്തിലെ ജലവിതരണ പദ്ധതിക്കും ഭൂഗര്‍ഭ സീവര്‍ പദ്ധതിക്കുമായി 500 കോടിയുടെ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജലക്ഷാമമുള്ള ധൂലെ മേഖലയില്‍ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കാന്‍ ഉതകുന്നതാണു പദ്ധതി.

ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവിതം മെച്ചമാര്‍ന്നതും സുഖകരവുമാക്കാന്‍ തന്റെ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍നിന്ന 70,000 പേര്‍ ഉള്‍പ്പെടെ 12 ലക്ഷം പേര്‍ക്കു ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയുഷ്മാന്‍ ഭാരത് കൊണ്ടു നേട്ടമുണ്ടായി. ഇതില്‍ 1800 പേര്‍ ധുലെയില്‍നിന്നുള്ളവരാണ്. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഇതു പ്രത്യാശയുടെ കിരണമാണ്.