Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഭോപ്പാലില്‍ ശൗര്യ സ്മാരകം ഉദ്ഘാടനം ചെയ്തു, പൊതുയോഗത്തില്‍ പ്രസംഗിച്ചു

പ്രധാനമന്ത്രി ഭോപ്പാലില്‍ ശൗര്യ സ്മാരകം ഉദ്ഘാടനം ചെയ്തു, പൊതുയോഗത്തില്‍ പ്രസംഗിച്ചു

പ്രധാനമന്ത്രി ഭോപ്പാലില്‍ ശൗര്യ സ്മാരകം ഉദ്ഘാടനം ചെയ്തു, പൊതുയോഗത്തില്‍ പ്രസംഗിച്ചു

പ്രധാനമന്ത്രി ഭോപ്പാലില്‍ ശൗര്യ സ്മാരകം ഉദ്ഘാടനം ചെയ്തു, പൊതുയോഗത്തില്‍ പ്രസംഗിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭോപ്പാലില്‍ ശൗര്യ സ്മാരകം ഉദ്ഘാടനം ചെയ്യുകയും പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. പൊതുയോഗത്തില്‍ ഏറെ പൂര്‍വസൈനികര്‍ പങ്കെടുത്തു.
മാനവികതയുടെ പ്രതീകമാണ് ഇന്ത്യന്‍ സൈനികരെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തമുണ്ടായപ്പോഴൊക്കെ ഇന്ത്യന്‍ സൈനികര്‍ ജീവന്‍ പണയംവെച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു.

അച്ചടക്കത്തിലും പെരുമാറ്റത്തിലും ഇന്ത്യന്‍ സൈന്യം ലോകനിലവാരം പുലര്‍ത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്താകമാനം സമാധാന സേന രൂപീകരിക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ യെമനിലുണ്ടായ പ്രതിസന്ധിഘട്ടത്തില്‍ കേവലം ഇന്ത്യക്കാരെ മാത്രമല്ല, മറ്റു രാഷ്ട്രങ്ങളിലെ പൗരന്മാരെക്കൂടി ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയ കാര്യം പ്രധാനമന്ത്രി ശ്രദ്ധയില്‍ പെടുത്തി.
ഇന്ത്യ ഒരിക്കലും മറ്റു രാഷ്ട്രങ്ങളുടെ ഭാഗങ്ങള്‍ കീഴടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരിക്കലും ഇന്ത്യന്‍ സൈന്യം പിറകോട്ടു പോയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. ലോകമഹായുദ്ധങ്ങള്‍ ഇന്ത്യയുടേതായിരുന്നില്ലെങ്കിലും വിദേശരാഷ്ട്രങ്ങളുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി എത്രയോ ഇന്ത്യന്‍ ഭടന്‍മാര്‍ ജീവത്യാഗം ചെയ്തുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഭടന്മാര്‍ നടത്തിയ ഈ ത്യാഗം മറന്നുപോകരുതെന്നും ഇക്കാര്യം ലോകം മറന്നുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 125 കോടി ഭാരതീയര്‍ പകരുന്ന പിന്തുണയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശാതിര്‍ത്തികള്‍ കാക്കുന്ന സൈനികരുടെ ശൗര്യത്തെ അഭിനന്ദിക്കവേ ജാഗ്രതയില്‍നിന്നാണു സ്വാതന്ത്ര്യം പിറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സൈന്യത്തിനുള്ള ത്യാഗത്തിന്റെ തിളക്കമാര്‍ന്ന പാരമ്പര്യം വ്യക്തമാക്കാനായി മഖന്‍ലാല്‍ ചതുര്‍വേദി, രാധാരി സിങ് ദിന്‍കര്‍ എന്നീ ഹിന്ദി കവികളുടെ വരികള്‍ ശ്രീ. മോദി ഉദ്ധരിച്ചു.

ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ എന്ന വാഗ്ദാനം കേന്ദ്ര ഗവണ്‍മെന്റ് പാലിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി പൂര്‍വസൈനികരുടെ ക്ഷേമത്തിനായി കൈക്കൊണ്ട മറ്റു നടപടികള്‍ വിശദീകരിക്കുകയും ചെയ്തു.