തിംഫുവില്‍ ആദരസൂചകമായി ഒരുക്കിയ വിരുന്നില്‍ വച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗോയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പാരോയില്‍ നിന്ന് തിംഫുവിലേക്കുള്ള യാത്രയിലുടനീളം ജനങ്ങളുടെ അഭിവാദ്യങ്ങളുടെ അകമ്പടിയോടെ തനിക്ക് നല്‍കിയ അസാധാരണമായ പൊതു സ്വീകരണത്തിന് പ്രധാനമന്ത്രി ടോബ്‌ഗേയോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ബഹുമുഖ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തുകയും പുനരുപയോഗ ഊര്‍ജ്ജം, കൃഷി, യുവജന വിനിമയം, പരിസ്ഥിതി, വനം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണകള്‍ ഉണ്ടാക്കുകയും ചെയ്തു. എല്ലാ തലങ്ങളിലും അങ്ങേയറ്റം വിശ്വാസത്തോടെയും സൗമനസ്യത്തോടെയും പരസ്പര ധാരണയോടെയുമുള്ള ദീര്‍ഘകാലവും അസാധാരണവുമായ ബന്ധങ്ങളാണ് ഇന്ത്യയും ഭൂട്ടാനും ആസ്വദിക്കുന്നത്.
ഊര്‍ജ്ജം, വ്യാപാരം, ഡിജിറ്റല്‍ ബന്ധിപ്പിക്കല്‍, ബഹിരാകാശം, കൃഷി, യുവജന ബന്ധനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ധാരണാപത്രങ്ങള്‍/കരാറുകളുടെ കൈമാറ്റത്തിന് യോഗത്തിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയും ഭൂട്ടാന്‍ പ്രധാനമന്ത്രിയും സാക്ഷ്യം വഹിച്ചു.
SK