Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിയുടെ ഗുണഭോക്താക്കളുമായി 
പ്രധാനമന്ത്രി ആശയവിനിമയം നടത്തി

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിയുടെ ഗുണഭോക്താക്കളുമായി 
പ്രധാനമന്ത്രി ആശയവിനിമയം നടത്തി


പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായും സ്റ്റോര്‍ ഉടമകളുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആശയവിനിമയം നടത്തി. ജനറിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് അവബോധം പകരുന്നതിന് ഇന്ന് (മാര്‍ച്ച് 7, 2019)ജന്‍ ഔഷധി ദിവസമായി ആഘോഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു.

ഉന്നത ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത കുറഞ്ഞ ചെലവില്‍ ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് രണ്ട് സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അയ്യായിരത്തിലേറെ കേന്ദ്രങ്ങളില്‍നിന്നുള്ള ഗുണഭോക്താക്കളും കടയുടമകളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യമായി, 850 അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുകയും ഹാര്‍ട്ട് സ്റ്റെന്റുകളുടെയും മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണത്തിന്റെയും വില കുറയ്ക്കുകയും ചെയ്തു. രണ്ടാമതായി രാജ്യത്തുടനീളം നിരവധി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്നു. ഈ ചുവടുവെപ്പുകള്‍ പാവപ്പെട്ടവര്‍ക്കു മാത്രമല്ല, ഇടത്തരക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്തു.

ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ വിപണി വിലയെക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ അയ്യായിരത്തില്‍ കൂടുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്നതായി അദ്ദേഹം പറഞ്ഞു. നിലവാരമുള്ള മരുന്നുകള്‍ നല്‍കുക മാത്രമല്ല, സ്വയം തൊഴില്‍ ലഭ്യമാക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇതുവഴിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ മേഖലയുടെ സമഗ്രമായ പരിവര്‍ത്തനത്തിനായുള്ള ദര്‍ശനത്തെക്കുറിച്ച് പറയവെ, വേലിക്കെട്ടുകളില്ല – പരിഹാരങ്ങള്‍ മാത്രം എന്നതാണ് ഗവണ്‍മെന്റിന്റെ സമീപനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയുടെ പരിവര്‍ത്തനത്തിന് മേഖലയുമായി ബന്ധപ്പെട്ട എല്ലാ തത്പരകക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പുതുതായി 15 എയിംസുകള്‍ നിര്‍മ്മിക്കുകയോ, നിര്‍മ്മാണമാരംഭിക്കുകയോ ചെയ്തിട്ടുണ്ടെന്നും വൈദ്യശാസ്ത്ര മേഖലയില്‍ 31,000 എം.ബി.ബി.എസ്, ബിരുദാനന്തര ബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ലഭ്യമായ മരുന്നുകളുടെ മികച്ച ഗുണനിലവാരത്തില്‍ ഗുണഭോക്താക്കള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ശരിയായ മരുന്നുകള്‍ ലഭ്യമാകുന്നതോടൊപ്പം കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാകുന്നതു വഴി പണം ലാഭിക്കാന്‍ കഴിഞ്ഞതായും ഗുണഭോക്താക്കള്‍ പറഞ്ഞു.