Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബെൽജിയത്തിലെ ആസ്ട്രിഡ് രാജകുമാരിയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു ബെൽജിയത്തിലെ ആസ്ട്രിഡ് രാജകുമാരിയുമായി കൂടിക്കാഴ്ച നടത്തി. 300 അംഗ സാമ്പത്തിക ദൗത്യസംഘത്തിനു നേതൃത്വം നൽകി ഇന്ത്യയിലെത്തിയ രാജകുമാരിയുടെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ബെൽജിയം രാജകുമാരി ആസ്ട്രിഡിനെ കാണാനായതിൽ സന്തോഷം. 300 അംഗ സാമ്പത്തിക ദൗത്യസംഘത്തിനു നേതൃത്വമേകി ഇന്ത്യയിലെത്തിയ രാജകുമാരിയുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, കൃഷി, ജീവിതശാസ്ത്രം, നൂതനാശയങ്ങൾ, നൈപുണ്യവികസനം, വിദ്യാഭ്യാസവിനിമയം എന്നീ മേഖലകളിലെ നവപങ്കാളിത്തത്തിലൂടെ നമ്മുടെ ജനങ്ങൾക്ക് അനന്തമായ അവസരങ്ങൾ തുറന്നുനൽകുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. @MonarchieBe”

 

****