പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ജനുവരിയിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായുള്ള പ്രസിഡൻ്റ് മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തിനും ജൂണിൽ ഇറ്റലിയിൽ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്കും ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
കൂടിക്കാഴ്ചയിൽ, ഹൊറൈസൺ 2047 രൂപരേഖയിലും മറ്റ് ഉഭയകക്ഷി പ്രഖ്യാപനങ്ങളിലും പ്രതിപാദിക്കുന്ന ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി സഹകരണം, അന്തർദേശീയ പങ്കാളിത്തം എന്നിവയിലുള്ള പരസ്പര കാഴ്ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു. പ്രതിരോധം, ബഹിരാകാശം, സിവിൽ ആണവോർജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഉൾപ്പെടെയുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതിയെയും തത്രപരമായ സ്വയംഭരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള പരസ്പര പ്രതിബദ്ധതയെയും അവർ പ്രശംസിച്ചു. ഇന്ത്യയുടെ ദേശീയ മ്യൂസിയം പദ്ധതിയിലെ സഹകരണത്തിൻ്റെ പുരോഗതിയും അവർ അവലോകനം ചെയ്തു.
ഡിജിറ്റൽ സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലുള്ള ഇന്ത്യ ഫ്രാൻസ് പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ വ്യാപാരം, നിക്ഷേപം, സാങ്കേതിക ബന്ധങ്ങൾ എന്നിവ ശക്തമാക്കിയതിനെ ഇരു നേതാക്കളും പ്രശംസിച്ചു. ഈ സാഹചര്യത്തിൽ, ഫ്രാൻസിൽ എ ഐ ആക്ഷൻ ഉച്ചകോടി സംഘടിപ്പിക്കാനുള്ള പ്രസിഡൻ്റ് മാക്രോണിൻ്റെ ഉദ്യമത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഇന്തോ-പസഫിക് മേഖല ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു നേതാക്കളും പരസ്പര വീക്ഷണങ്ങൾ കൈമാറി. ബഹുമുഖവാദത്തെ പുനരുജ്ജീവിപ്പിക്കാനും പരിഷ്കരിക്കാനും സുസ്ഥിരമായ ഒരു അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കാനുമായി കൂട്ടായി പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ആവർത്തിച്ചുറപ്പിച്ചു.
***
SK
It is always a matter of immense joy to meet my friend, President Emmanuel Macron. Complimented him on the successful hosting of the Paris Olympics and Paralympics earlier this year. We talked about how India and France will keep working closely in sectors like space, energy, AI… pic.twitter.com/6aNxRtG8yP
— Narendra Modi (@narendramodi) November 18, 2024
C'est toujours une immense joie de rencontrer mon ami, le président Emmanuel Macron. Je l'ai félicité pour l'organisation réussie des Jeux olympiques et paralympiques de Paris au début de cette année. Nous avons parlé de la façon dont l'Inde et la France continueront à travailler… pic.twitter.com/vIHYAu1klS
— Narendra Modi (@narendramodi) November 18, 2024
PM @narendramodi and President @EmmanuelMacron of France met on the sidelines of the G20 Summit in Rio de Janeiro. The leaders agreed to advance cooperation between both countries in sectors such as space, defence, energy, technology and more. pic.twitter.com/qXMKMko7ch
— PMO India (@PMOIndia) November 18, 2024