പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 28നു രാത്രി 7.30നു ന്യൂഡൽഹിയിലെ സുന്ദർ നഴ്സറിയിൽ മഹത്തായ സൂഫി സംഗീതോത്സവം ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും.
രാജ്യത്തിന്റെ വൈവിധ്യമാർന്ന കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ കരുത്തുറ്റ വക്താവാണു പ്രധാനമന്ത്രി. ഇതിനനുസൃതമായി സൂഫിസംഗീതം, കവിത, നൃത്തം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര മേളയായ ‘ജഹാൻ-ഇ-ഖുസ്രോ’യിൽ അദ്ദേഹം പങ്കെടുക്കും. അമീർ ഖുസ്രോയുടെ പാരമ്പര്യം ആഘോഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഒരുമിച്ചുകൊണ്ടുവരുന്ന വേദിയാണിത്. പ്രശസ്ത ചലച്ചിത്രകാരനും കലാകാരനുമായ മുസഫർ അലി 2001-ൽ ആരംഭിച്ച ഈ മേള സംഘടിപ്പിക്കുന്നതു റൂമി ഫൗണ്ടേഷനാണ്. ഈ വർഷം 25-ാം വാർഷികം ആഘോഷിക്കുന്ന മേള, ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നടക്കും.
മേളയിൽ പ്രധാനമന്ത്രി ‘TEH ബസാർ’ (TEH- കരകൗശലവസ്തുക്കൾ പര്യവേക്ഷണം ചെയ്യൽ) സന്ദർശിക്കും. ബസാറിൽ രാജ്യത്തുടനീളമുള്ള ‘ഒരു ജില്ല ഒരുൽപ്പന്നം’ പദ്ധതിയുടെ ഭാഗമായുള്ള ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും മറ്റു വിവിധ കലാസൃഷ്ടികളും, കരകൗശലവസ്തുക്കളെയും കൈത്തറിയെയുംകുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.
-SK-
I will be attending Jahan-e-Khusrau at 7:30 PM tomorrow, 28th February at Sunder Nursery in Delhi. This is the 25th edition of the festival, which has been a commendable effort to popularise Sufi music and culture. I look forward to witnessing Nazr-e-Krishna during tomorrow’s…
— Narendra Modi (@narendramodi) February 27, 2025