Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി പ്രവാസി ഭാരതീയ ദിവസ് ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രവാസി ഭാരതീയ ദിവസ് ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളെയും നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “പ്രവാസി ഭാരതീയ ദിവസ് ആശംസകൾ. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണിത്. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. അവർ ലോകമെമ്പാടുമുള്ള ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നു, ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും ബോധം വളർത്തുന്നു.”

*********

DS/ST

–SK–