Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രണുമായി ചര്‍ച്ച നടത്തി

പ്രധാനമന്ത്രി പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രണുമായി ചര്‍ച്ച നടത്തി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രണുമായി കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രധാനമന്ത്രി, തനിക്കു നല്‍കിയ ഉഷ്മള സ്വാഗതത്തിനു പ്രസിഡന്റ് മാക്രണെ നന്ദി അറിയിക്കുകയും തെരഞ്ഞെടുപ്പു വിജയത്തിനു മാക്രണെ അഭിനന്ദിക്കുകയും ചെയ്തു.

ഫ്രാന്‍സ്-ഇന്ത്യ ബന്ധം വര്‍ഷങ്ങളായി മാനവികതയ്ക്കും മാനുഷിക മൂല്യങ്ങള്‍ക്കും നല്‍കുന്ന സേവനത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരസ്പരബന്ധം ഇനിയും മെച്ചപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യാന്തര സൗരോര്‍ജ സഖ്യത്തെക്കുറിച്ചും ഇതിനായി ഇന്ത്യയും ഫ്രാന്‍സും നടത്തുന്ന സംയുക്ത ശ്രമത്തെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

പാരീസ് കാലാവസ്ഥാ ഉടമ്പടിയെ ലോകത്തിന്റെ പൊതു പാരമ്പര്യമായും വരുംതലമുറകളുടെ പ്രതീക്ഷകള്‍ക്ക് ഇന്നത്തെ തലമുറയുടെ സംഭാവനയായും ആണ് അദ്ദേഹം വിവരിച്ചത്. ഭൂമാതാവിനെ സംരക്ഷിക്കുക എന്നതു നമുക്കു പൊതുവായുള്ള ഉത്തരവാദിത്തമാണെന്നു ശ്രീ. മോദി പറഞ്ഞു. പാരീസ് നഗരത്തെ തന്റെ രാഷ്ട്രീയജീവിതത്തിലെ പ്രധാന കേന്ദ്രമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ കരാറിനായി ഇന്ത്യയും ഫ്രാന്‍സും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും അതു നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കരാറിലെ വ്യവസ്ഥകളും അതിലപ്പുറവും പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനല്‍കിയ പ്രധാനമന്ത്രി, വരുംതലമുറകള്‍ക്കായി ഒരു സമ്മാനം കാത്തുവെക്കുന്നതിനായി ഒരുമിച്ചുനീങ്ങാനും ഒന്നായി പ്രവര്‍ത്തിക്കാനും തയ്യാറാണെന്നു വ്യക്തമാക്കുകയും ചെയ്തു.

ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും പുരോഗമന തീവ്രവാദത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഐക്യമുള്ളതും വികസിക്കുന്നതുമായ യൂറോപ്യന്‍ യൂണിയന് അനുകൂലമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു.