Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ ന്യൂഡെല്‍ഹി ഇസ്‌കോണില്‍ ഗീത ആരാധനാ മഹോല്‍സവത്തില്‍ പങ്കെടുക്കും


2019 ഫെബ്രുവരി 26നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹി ഇസ്‌കോണില്‍ നടക്കുന്ന ഗീത ആരാധനാ മഹോല്‍സവത്തില്‍ പങ്കെടുക്കും.

ലോകത്തിലെ വിശ്വാസികള്‍ക്കായി ഇസ്‌കോണ്‍ തയ്യാറാക്കിയ ഭഗവദ്ഗീത ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശിപ്പിക്കും. 2.8 മീറ്റര്‍ വലിപ്പവും 800 കിലോഗ്രാം ഭാരവുമുള്ള ഭഗവദ്ഗീത ഇതാദ്യമായാണു രൂപപ്പെടുത്തുന്നത്. ഇതില്‍ ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും വ്യാഖ്യാനവും ഉണ്ട്. ഔദ്യോഗികമായ പ്രകാശനത്തിന്റെ ഭാഗമായി പ്രധാനമന്തി ഇതിലെ ഒരു താള്‍ മറിക്കും.

തുടര്‍ന്നു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

*****