Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നാളെ (07-11-15)ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. ശ്രീനഗറിലെ ഷേര്‍-ഇ-കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

റംബാനിലെ ചന്ദര്‍കോട്ടില്‍ നടക്കുന്ന ഒരു ചടങ്ങില്‍ വച്ച്, 450 മെഗാവാട്ട് ശേഷിയുള്ള ബഗ്‌ളിഹാര്‍ ജലവൈദ്യുത പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, ഉഥംപൂര്‍-റംബാന്‍, റംബാന്‍-ബനിഹാല്‍ ദേശീയപാത 44 നാലുവരിയാക്കുന്നതിന് തറക്കല്ലിടുകയും ചെയ്യും. ഇതോടനുബന്ധിച്ച് ചേരുന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധനയും ചെയ്യും.