Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ (ജനുവരി 27ന്) കരിയപ്പ മൈതാനത്ത് എന്‍സിസി പിഎം റാലിയെ അഭിസംബോധന ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2024 ജനുവരി 27ന്) വൈകിട്ട് 4.30ന് ഡല്‍ഹി കരിയപ്പ പരേഡ് മൈതാനത്തു നടക്കുന്ന വാര്‍ഷിക എന്‍സിസി പിഎം റാലിയെ അഭിസംബോധന ചെയ്യും.

അമൃതതലമുറയുടെ സംഭാവനയും ശാക്തീകരണവും പ്രദര്‍ശിപ്പിക്കുന്ന ‘അമൃത് കാല്‍ കി എന്‍സിസി’ എന്ന വിഷയത്തില്‍ സാംസ്‌കാരിക പരിപാടിയും ചടങ്ങില്‍ ഉള്‍പ്പെടും. ‘വസുധൈവ കുടുംബക’ത്തിന്റെ യഥാർഥ ഇന്ത്യന്‍ ചൈതന്യത്തില്‍, 2200 ലധികം എന്‍സിസി കേഡറ്റുകളും 24 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യുവ കേഡറ്റുകളും ഈ വര്‍ഷത്തെ റാലിയുടെ ഭാഗമാകും.

ഊര്‍ജസ്വല ഗ്രാമങ്ങളിലെ 400ലധികം സര്‍പഞ്ചുമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വയംസഹായസംഘങ്ങളിലെ 100-ലധികം സ്ത്രീകളും എന്‍സിസി പിഎം റാലിയില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

 

NK