ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിലുള്ള വീടുകള്‍ക്ക് അദ്ദേഹം തറക്കല്ലിടും
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്കു നാളെ ഛത്തീസ്ഗഢിലെ നയാ റായ്പ്പൂരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിടും.
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ ഛത്തീസ്ഗഢിലെ രാജ്‌നന്ദഗാവ് ജില്ലയിലെ കുരുഭട്ടില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഒരു മേഖലയുടെ സമഗ്രവികസനത്തിന് ഊര്‍ജം പകരുംവിധം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഗ്രാമീണ വളര്‍ച്ചാകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് റര്‍ബന്‍ മിഷനിലൂടെ ഉദ്ദേശിക്കുന്നത്.
സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയും നൈപുണ്യ വികസനത്തിലൂടെയും സംരംഭകത്വത്തിലൂടെയും അടിസ്ഥാനസൗകര്യം ലഭ്യമാക്കുന്നതിലൂടെയുമാണ് ഗ്രാമീണ വളര്‍ച്ചാകേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കുക.
ഒഡിഷയിലെ ബര്‍ഗഢില്‍ ഒരു പൊതുയോഗത്തില്‍ ശ്രീ. നരേന്ദ്ര മോദി പ്രസംഗിക്കും.
നാളെ വൈകിട്ട് കൊല്‍ക്കത്തയില്‍ ഗൗഡിയ മിഷന്റെയും മഠത്തിന്റെയും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
Will visit Chhattisgarh, Odisha &West Bengal tomorrow. In Chhattisgarh will lay foundation stone for houses to be built under PM Awas Yojana
— Narendra Modi (@narendramodi) February 20, 2016
Will launch Shyama Prasad Mukherji Rurban Mission, which will equip our villages with best infra & make them centres of economic growth.
— Narendra Modi (@narendramodi) February 20, 2016
In Odisha will address a public meeting in Bargarh & in WB I will attend inauguration of Centenary Celebration of Gaudiya Mission & Math.
— Narendra Modi (@narendramodi) February 20, 2016