Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാഗ്പ്പൂരിൽ

പ്രധാനമന്ത്രി നാഗ്പ്പൂരിൽ

പ്രധാനമന്ത്രി നാഗ്പ്പൂരിൽ

പ്രധാനമന്ത്രി നാഗ്പ്പൂരിൽ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാഗ്പ്പൂരിലെ ദീക്ഷഭൂമി സ്ന്ദര്‍ശിച്ച് ഡോ. ബാബാസാഹെബ് ഭീമറാവു അംബേദ്ക്കർക്ക് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചു.
പ്രധാനമന്ത്രി കോറാടി താപവൈദ്യുതി നിലയം സന്ദര്‍ശിച്ച് ഉദ്ഘാടനഫലകം അനാഛാദനം ചെയ്തു. വൈദ്യുതി നിലയത്തിലെ പ്രവൃത്തി നിയന്ത്രണ മുറിയും അദ്ദേഹം സന്ദര്‍ശിച്ചു.

നാഗ്പൂരിലെ ഐഐറ്റി, ഐഐഎം, എയിംസ് എന്നിവയുടെ ഉ്്ഘാടനം അടയാളപ്പെടുത്തുന്നിന് മങ്കപ്പൂര്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ശിലാഫലകം അനാഛാനം ചെയ്‌തു .

ഡോ ബാബാസാഹെബ് ഭീംറാവു അംബേ്കറുടെ ദീക്ഷഭൂമിയേക്കുറിച്ച് ഒരു അനുസ്മരണ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ലക്കി ഗ്രഹക് യോജന, ദിജിധന്‍ വ്യാപാര്‍ യോജന എന്നിവയ്ക്കു കീഴിലെ മെഗാ നറുക്കെടുപ്പ് വിജയികള്‍ക്ക് അ്‌ദേഹം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

വിരലടയാളത്തിലെ ബയോമെട്രിക് തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ള കറന്‍സിരഹിത രീതിയായ ഭീം ആധാര്‍ പ്രധാനമന്ത്രി ഉദ്ഘാടനം നാടിനു സമര്‍പ്പിച്ചു.

അംബേദ്ക്കർ ജന്മദിന വേളയില്‍ നാഗ്പൂരില്‍ എത്താനായത് ആഹ്ലാദകരമാണെന്ന് ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറ്ഞ്ഞു. ദീക്ഷഭൂമിയില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം ലഭിച്ചിലൂടെ താന്‍ ആദരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഡോ. അംബേദ്ക്കർ ഒരിക്കലും മോശമായ രീതികള്‍ പിന്തുടരുകയോ സ്വന്തം ഉള്ളില്‍ പ്രതികാരം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതായിരുന്നു ബാബാസാഹെബ് അംബേദ്കറുടെ പ്രത്യേകത എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജമേഖലയ്ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മഹത്തായ പ്രാധാന്യമാണ് ഉള്ളതെന്ന് കോറാടി വൈദ്യുതി നിലയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പുതുക്കാവുന്ന ഊര്‍ജ്ജ മേഖലയ്ക്കു വേണ്ടി സര്‍ക്കാര്‍ സമര്‍പ്പിതമായ സുപ്രധാന യത്‌നമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു വേണ്ടി ജനങ്ങള്‍ അനുഷ്ഠിച്ച ത്യാഗം അനുസ്മരിച്ച്, എല്ലാവര്‍ക്കും വൈദ്യുതിയുള്ള സ്വന്തം വീടും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍ബന്ധമായും ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ദേശവ്യാപകമായി നിരവധി ജീവിതങ്ങള്‍ക്ക് ഭീം ആപ്പ് ഗുണപരമായ ഫലപ്രാപ്തി ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിജിധന്‍ പ്രസ്ഥാനവും അഴിമതി ഭീഷണിയോട് പോരാടാനുള്ള ഒരു വെടിപ്പാക്കല്‍ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

….