Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശിച്ചു

പ്രധാനമന്ത്രി നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശിച്ചു. സന്ദർശന വേളയിൽ, ഡോ. കെ. ബി ഹെഡ്‌ഗേവാറിനും എം. എസ്. ഗോൾവാൾക്കറിനും അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു :

“നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശനം വളരെ സവിശേഷമായ ഒരു അനുഭവമാണ്.

പരമാരാധ്യനായ ഡോക്ടർ സാഹബിന്റെ ജയന്തി ദിനമായ, വർഷ പ്രതിപദ ദിനത്തിലാണ് ഇന്നത്തെ സന്ദർശനം എന്നത് അതിനെ കൂടുതൽ സവിശേഷമാക്കുന്നു.

പരമ പൂജ്യ ഡോക്ടർ സാഹബിന്റെയും പൂജ്യ ഗുരുജിയുടെയും ദർശനങ്ങളിൽ നിന്നാണ് എന്നെപ്പോലുള്ള എണ്ണമറ്റ ആളുകൾ പ്രചോദനവും ശക്തിയും നേടുന്നത്. ശക്തവും സമൃദ്ധവും സാംസ്കാരികമായി അഭിമാനപൂരിതവുമായ ഭാരതം വിഭാവനം ചെയ്ത ഈ രണ്ട് മഹാരഥന്മാർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നത് ഒരു ബഹുമതിയാണ്.”

 

-NK-