പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഇറ്റലി വിമോചനദിനത്തിന്റെ 79-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മെലോണിക്കും ഇറ്റലിയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ മോദി ആശംസകൾ നേർന്നു.
2024 ജൂണിൽ ഇറ്റലിയിലെ പൂലിയയിൽ നടക്കുന്ന ജി-7 ഉച്ചകോടി ഔട്ട്റീച്ച് സെഷനുകളിലേക്കുള്ള ക്ഷണത്തിനു പ്രധാനമന്ത്രി മെലോണിക്കു ശ്രീ മോദി നന്ദി പറഞ്ഞു. ഇറ്റലിയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യയുടെ ജി-20 അധ്യക്ഷതയിൽനിന്നുള്ള സുപ്രധാന ഫലങ്ങൾ, വിശേഷിച്ച് ഗ്ലോബൽ സൗത്തിനെ പിന്തുണയ്ക്കുന്നവ, മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചു നേതാക്കൾ ചർച്ച ചെയ്തു.
ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തം തുടർന്നും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.
ഇരുനേതാക്കളും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കിട്ടു.
NK
Spoke with PM @GiorgiaMeloni and extended greetings as Italy celebrates its Liberation day today. Thanked her for the invite to the G7 Summit in June. Discussed taking forward #G20India outcomes at the G7. Reaffirmed commitment to deepening our Strategic Partnership.
— Narendra Modi (@narendramodi) April 25, 2024
You have given a wonderful glimpse of the massive transformations taking place across India, @palkisu! https://t.co/80mOpnPClm
— Narendra Modi (@narendramodi) April 25, 2024