Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഇറ്റലി വിമോചനദിനത്തിന്റെ 79-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മെലോണിക്കും ഇറ്റലിയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ മോദി ആശംസകൾ നേർന്നു.

2024 ജൂണിൽ ഇറ്റലിയിലെ പൂലിയയിൽ നടക്കുന്ന ജി-7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനുകളിലേക്കുള്ള ക്ഷണത്തിനു പ്രധാനമന്ത്രി മെലോണിക്കു ശ്രീ മോദി നന്ദി പറഞ്ഞു. ഇറ്റലിയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യയുടെ ജി-20 അധ്യക്ഷതയിൽനിന്നുള്ള സുപ്രധാന ഫലങ്ങൾ, വിശേഷിച്ച് ഗ്ലോബൽ സൗത്തിനെ പിന്തുണയ്ക്കുന്നവ, മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചു നേതാക്കൾ ചർച്ച ചെയ്തു.

ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തം തുടർന്നും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.

ഇരുനേതാക്കളും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കിട്ടു.

NK