Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെ പ്രധാനമന്ത്രി ഋഷി സുനകുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടൻ്റെ പ്രധാനമന്ത്രി ഋഷി സുനകുമായി ഇന്ന് ടെലഫോണില്‍ സംഭാഷണം നടത്തി.
സമഗ്ര തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത നേതാക്കൾ ആവര്‍ത്തിച്ചു. വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ മാര്‍ഗ്ഗരേഖ 2030 ന് കീഴില്‍ കൈവരിച്ച പുരോഗതിയില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.

പരസ്പര ഗുണപ്രദമായ സ്വതന്ത്ര വ്യാപാര കരാര്‍ (മ്യൂച്വലി ബെനിഫിറ്റഡ് ഫ്രീ ട്രേഡ് എഗ്രിമെന്റ്) നേരത്തെ തീരുമാനിക്കുന്നതിലുള്ള പുരോഗതി അവര്‍ ക്രിയാത്മകമായി വിലയിരുത്തി.

പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ഇരു നേതാക്കളും കൈമാറി.
ഇരു നേതാക്കളും സമ്പര്‍ക്കം തുടരുന്നതിന് തീരുമാനിക്കുകയും വരാനിരിക്കുന്ന ഹോളി ആഘോഷത്തിന് ആശംസകള്‍ കൈമാറുകയും ചെയ്തു.

 

SK