ബ്രസീൽ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിലുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവച്ചു. ഇരുവരും തീവ്രവാദം, അക്രമം, പൊതുജനങ്ങൾക്കുണ്ടാകുന്ന ജീവഹാനി എന്നിവയിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും വിഷയത്തിൽ എത്രയും പെട്ടന്ന് പരിഹാരം കാണുന്നതിനായി കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. ജി20 ഉച്ചകോടിയുടെ അധ്യക്ഷത വിജയകരമായി വഹിക്കാൻ ബ്രസീലിന് ഇന്ത്യയുടെ പൂർണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിന്റെ തുടർച്ചയായി എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള മാർഗങ്ങളും അവർ ചർച്ച ചെയ്തു.
SK
Had a good conversation on phone with President @LulaOficial. We are committed to deepen our strategic partnership. Shared our concerns on the situation in West Asia. Will continue to build on the successes of India’s G20 Presidency as Brazil takes over next month.
— Narendra Modi (@narendramodi) November 10, 2023