Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി ചർച്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഒരുവർഷത്തെ ഭരണകാലയളവു വിജയകരമായി പൂർത്തിയാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സുനകിനെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു.

വ്യാപാരം, നിക്ഷേപം, വളർന്നുവരുന്ന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ സമഗ്രവും തന്ത്രപ്രധാനവുമായ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതു തുടരാനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാരകരാർ എത്രയും വേഗം പൂർത്തിയാക്കുന്ന കാര്യത്തിലുള്ള പുരോഗതി അവർ സ്വാഗതം ചെയ്തു.

പശ്ചിമേഷ്യൻ ​മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കിട്ടു. ഭീകരത, മോശമായ സുരക്ഷാസാഹചര്യം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ ഇരുനേതാക്കളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, മാനുഷികസഹായത്തിന്റെ തുടർച്ച എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ധാരണയായി.

ഇരുരാജ്യങ്ങളും തമ്മി‌ലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇരുനേതാക്കളും ധാരണയാകുകയും ദീപാവലി ആഘോഷവേളയിൽ ആശംസകൾ കൈമാറുകയും ചെയ്തു.

–NS–