പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.
ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രധാനമന്ത്രി അഗാധമായ അനുശോചനം അറിയിച്ചു.
ഇന്ത്യയും ഈ മേഖലയും തമ്മില്‍ പരമ്പരാഗതമായുള്ള വളരെ അടുത്തതും ചരിത്രപരവുമായ ബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മേഖലയിലെ ഭീകരവാദത്തിലും അക്രമത്തിലും സുരക്ഷാസ്ഥിതി വഷളാകുന്നതിലും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലമായുള്ളതും തത്വാധിഷ്ഠിതവുമായ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
പ്രസിഡന്റ് മഹമൂദ് അബ്ബാസ് സ്ഥിതിഗതികളെക്കുറിച്ചുള്ള വിലയിരുത്തല്‍ പങ്കുവച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് അദ്ദേഹം പ്രധാനമന്ത്രിയോടു നന്ദി പറയുകയും ഇന്ത്യയുടെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു.
പലസ്തീന്‍ ജനതയ്ക്കുള്ള മാനുഷിക സഹായം ഇന്ത്യ തുടരുമെന്നു പ്രധാനമന്ത്രി അറിയിച്ചു.
ബന്ധം തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍ ഇരുനേതാക്കളും ധാരണയായി.
–NS–
Spoke to the President of the Palestinian Authority H.E. Mahmoud Abbas. Conveyed my condolences at the loss of civilian lives at the Al Ahli Hospital in Gaza. We will continue to send humanitarian assistance for the Palestinian people. Shared our deep concern at the terrorism,…
— Narendra Modi (@narendramodi) October 19, 2023