Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു 


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാൾ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’യുമായി ടെലിഫോൺ സംഭാഷണം നടത്തി. 

ഇരു നേതാക്കളും ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തു, ഉഭയകക്ഷി പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും   ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി 2023 മെയ് 31 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി പ്രചണ്ഡയുടെ  സമീപകാല ഇന്ത്യാ സന്ദർശന വേളയിൽ നടന്ന ചർച്ചകളുടെ തുടർനടപടികൾ അവലോകനം ചെയ്തു.

അടുത്തതും സൗഹൃദപരവുമായ അയൽരാജ്യമായ നേപ്പാൾ ഇന്ത്യയുടെ ‘അയൽപക്കത്തിന് ആദ്യം’ എന്ന നയത്തിലെ പ്രധാന പങ്കാളിയാണ്.

ഈ ടെലിഫോൺ സംഭാഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നത  തല കൈമാറ്റങ്ങളുടെ പാരമ്പര്യത്തിന്റെ  തുടർച്ചയായി.

–ND–