പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡൻറ് മറ്റെമെല സിറിൽ റമഫോസയുമായി ടെലിഫോൺ സംഭാഷണം നടത്തി.
2023ൽ ആഘോഷിക്കുന്ന ഉഭയകക്ഷി നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടെ, ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി.
2023 ആഗസ്റ്റ് 22-24 തീയതികളിൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ പ്രസിഡന്റ് റമാഫോസ ക്ഷണിക്കുകയും അതിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ക്ഷണം സ്വീകരിക്കുകയും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജോഹന്നാസ്ബർഗ് സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.
പരസ്പര താൽപ്പര്യമുള്ള നിരവധി മേഖലാ ആഗോള വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.
നിലവിലെ ജി-20 പ്രസിഡൻസിയുടെ ഭാഗമായുള്ള ഇന്ത്യയുടെ സംരംഭങ്ങൾക്ക് പ്രസിഡന്റ് റമാഫോസ തന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
തുടർന്നും ബന്ധം പുലർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
ND
***
Pleased to speak with President @CyrilRamaphosa. Reviewed progress in bilateral cooperation as we celebrate 30th anniversary of our diplomatic relations. Look forward to participating in the BRICS Summit in Johannesburg later this month. @PresidencyZA
— Narendra Modi (@narendramodi) August 3, 2023