പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് മാതമേല സിറിൽ റമഫോസയുമായി ടെലിഫോൺ സംഭാഷണം നടത്തി.
ചരിത്രപരവും ശക്തവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ നങ്കൂരമിട്ടിരിക്കുന്ന ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഈ വർഷം ആദ്യം 12 ചീറ്റകളെ ഇന്ത്യയിലേക്ക് മാറ്റിപ്പാർപ്പിച്ചതിന് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് നന്ദി പറഞ്ഞു.
ഈ വർഷം ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷപദവിയുടെ പശ്ചാത്തലത്തിൽ ബ്രിക്‌സിലെ സഹകരണം ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള തലങ്ങളിലെ നിരവധി വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.
ആഫ്രിക്കൻ നേതാക്കളുടെ സമാധാന സംരംഭത്തെക്കുറിച്ച് പ്രസിഡന്റ് റമാഫോസ പ്രധാനമന്ത്രിയെ അറിയിച്ചു. ഉക്രെയിനിൽ സുസ്ഥിരമായ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, മുന്നോട്ടുള്ള വഴിയായി സംഭാഷണത്തിനും നയതന്ത്രത്തിനുമുള്ള ഇന്ത്യയുടെ നിരന്തരമായ ആഹ്വാനം ആവർത്തിച്ചു.
നിലവിലെ ജി 20 പ്രസിഡൻസിയുടെ ഭാഗമായുള്ള ഇന്ത്യയുടെ സംരംഭങ്ങൾക്ക് പ്രസിഡന്റ് റമാഫോസ തന്റെ പൂർണ്ണ പിന്തുണ അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭാഷണങ്ങൾ തുടരാൻ രണ്ടു നേതാക്കളും യോജിച്ചു.
ND
Spoke with President @CyrilRamaphosa. Reviewed progress in bilateral cooperation. Discussed regional and global issues, including cooperation in BRICS and African Leaders’ Peace Initiative.@PresidencyZA
— Narendra Modi (@narendramodi) June 10, 2023