Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലും തമ്മിലുള്ള ഫോൺ സംഭാഷണം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലുമായി ഫോണിൽ സംസാരിച്ചു.

ഉക്രെയ്‌നിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും മാനുഷിക പ്രതിസന്ധിയിലും പ്രധാനമന്ത്രി തന്റെ വേദന രേഖപ്പെടുത്തി. ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന അദ്ദേഹം ആവർത്തിച്ചു.

സമകാലിക ആഗോള ക്രമം അന്താരാഷ്‌ട്ര നിയമം, യുഎൻ ചാർട്ടർ, എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനുമുള്ള ബഹുമാനം എന്നിവയിൽ ആധാരമാക്കിയുള്ളതാണെന്ന്  പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഇരു കക്ഷികളും തമ്മിലുള്ള ചർച്ചകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും എല്ലാ ജനങ്ങൾക്കും സ്വതന്ത്രവും തടസ്സമില്ലാത്തതുമായ  സുഗമമായ സഞ്ചാരവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.

ദുരിതബാധിത പ്രദേശങ്ങളിലേക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
-ND-