Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശംസ അറിയിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ടെലിഫോണില്‍ സംസാരിച്ചു. പുതിയ ചുമതല ഏറ്റെടുത്തതിന് അദ്ദേഹം പ്രധാനമന്ത്രി മേയെ അഭിനന്ദിച്ചു.

കഴിഞ്ഞ നവംബറില്‍ ബ്രിട്ടണിലേയ്ക്ക് താന്‍ നടത്തിയ അവിസ്മരണീയമായ സന്ദര്‍ശനത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ. മോദി ആവര്‍ത്തിച്ചു വ്യക്തമാക്കി. വിവിധ ആഗോള വേദികളില്‍ ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി നല്‍കിപ്പോരുന്ന പിന്‍തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പ്രധാനമന്ത്രി മേ, ശ്രീ. നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു. കൂടുതല്‍ കരുത്തുറ്റ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമായി വികസിപ്പിക്കുന്നതിനും അടിയന്തരമായ ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും പ്രധാനമന്ത്രിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനായി ഉറ്റുനോക്കുകയാണെന്ന് അവര്‍ പറഞ്ഞു.