Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി റോമിൽ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്റ്  ജോക്കോ വിഡോഡോയുമായി റോമിൽ കൂടിക്കാഴ്ച നടത്തി.


പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി  2021 ഒക്‌ടോബർ 31-ന് ഇറ്റലിയിലെ റോമിൽ  ജി 20 ഉച്ചകോടിയ്ക്കിടെ  ഇന്തോനേഷ്യൻ പ്രസിഡന്റ്  ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി. 

അടുത്ത വർഷത്തെ ജി 20 അധ്യക്ഷപദവിക്ക്‌  പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയെ അഭിനന്ദിക്കുകയും ട്രോയിക്കയുടെ ഭാഗമായി രാജ്യവുമായി അടുത്ത് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെക്കുറിച്ച് അദ്ദേഹത്തിന് ഉറപ്പ് നൽകുകയും ചെയ്തു.

ഇന്ത്യ-ഇന്തോനേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ സമീപകാല ഗതിയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. കോവിഡ് -19 മഹാമാരിയുടെ  സമയത്ത് ഇരു നേതാക്കളും പരസ്‌പരം നൽകിയ ഉറച്ച പിന്തുണയെ അഭിനന്ദിക്കുകയും മഹാമാരിക്ക്  ശേഷമുള്ള വീണ്ടെടുക്കലിൽ സഹകരിക്കാൻ സമ്മതിക്കുകയും ചെയ്തു. ഇന്തോ-പസഫിക് സഹകരണത്തിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും  ജനങ്ങൾ  തമ്മിലുള്ള  കൂടുതൽ ആശയവിനിമയത്തിന് വഴിയൊരുക്കാനും ഇരു നേതാക്കളും പ്രതിബദ്ധത വ്യക്തമാക്കി. 

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് കാലാവസ്ഥാ ധനകാര്യ പ്രതിബദ്ധതകൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചർച്ചകൾ നടന്നു.