പ്രധാനമന്ത്രി നരേന്ദ്ര മോദി ദോഹയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെ സന്ദര്‍ശിച്ച് അവരുമായി സംസാരിച്ചു. ഡൗണ്‍ടൗണില്‍ മെസ്‌ഹെയ്‌റെബ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ജോലിസ്ഥലത്ത് എത്തിയാണ് മോദി കണ്ടത്.
ദോഹയില്‍ എത്തിയ ശേഷമുള്ള എന്റെ ആദ്യ പരിപാടി നിങ്ങളെ സന്ദര്‍ശിക്കുക എന്നതായിരുന്നു. നിങ്ങള്‍ അനുഭവിക്കുന്ന പ്രശനങ്ങള്‍ ഞാന്‍ മനസിലാക്കുന്നു- തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഭരണാധികാരികളെ സന്ദര്‍ശിക്കുമ്പോള്‍ ആദ്യം ഇക്കാര്യങ്ങള്‍ സംസാരിക്കാമെന്നും അദ്ദേഹം അവരോട് പറഞ്ഞു.
തൊഴിലാളികളെ അഭിസംബോധന ചെയ്തശേഷം പ്രധാനമന്ത്രി ഓരോ മേശയ്ക്കരികിലും എത്തി ഓരോ വിഭാഗം തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി. ചിലര്‍ക്കൊപ്പം ഇരുന്ന്് അദ്ദേഹം അവരുടെ ഭക്ഷണം പങ്കിടുകയും ചെയ്തു.
തൊഴിലാളികളുമായി സംസാരിക്കുന്നതിനു മുമ്പ് അവിടെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പില്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന നല്ല സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.
Smiles and snacks in Doha...my first programme in Qatar was a visit to a Workers' Camp in downtown Doha. pic.twitter.com/vgQwZdZssX
— Narendra Modi (@narendramodi) June 4, 2016