Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ ഇന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെപി ശര്‍മ ഒലി ടെലിഫോണില്‍ വിളിച്ച് സംഭാഷണം നടത്തി.

എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കും ഗവണ്‍മെന്റിനും നേപ്പാള്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. അടുത്തിടെ യു. എന്‍ രക്ഷാസമിതിയില്‍ സ്ഥിരം അല്ലാതെയുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയ്ക്ക് അദ്ദേഹം അഭിനന്ദനമറിയിച്ചു.

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം കുറയ്ക്കുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന നടപടികളില്‍ ഇരു നേതാക്കളും പരസ്പരം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന് നേപ്പാളിന് ഇന്ത്യയുടെ പിന്തുണ തുടര്‍ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനംചെയ്തു.ടെലിഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചതിന് പ്രധാനമന്ത്രി നേപ്പാള്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികപരമായ ബന്ധത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുസ്മരിച്ചു.