Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു വിമുക്തഭടന്മാരെ അഭിസംബോധന ചെയ്തു,

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു 
വിമുക്തഭടന്മാരെ അഭിസംബോധന ചെയ്തു,

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു 
വിമുക്തഭടന്മാരെ അഭിസംബോധന ചെയ്തു,

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു 
വിമുക്തഭടന്മാരെ അഭിസംബോധന ചെയ്തു,


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ കെടാവിളക്ക് കൊളുത്തി ദേശീയ യുദ്ധസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സ്മാരകത്തിന്റെ വിവിധ വിഭാഗങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.

ഇന്ന് ഇന്ത്യന്‍ സൈന്യത്തെ ലോകത്തെ ശക്തമായ സൈന്യമായി കരുതപ്പെടുന്നത് ലക്ഷക്കണക്കിന് സൈനികരുടെ ധീരവും ത്യാഗനിര്‍ഭരവുമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് നേരത്തെ വിമുക്തഭടന്മാരുടെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ശത്രുക്കള്‍ക്കെതിരെയായാലും പ്രകൃതിദുരന്തങ്ങള്‍ക്കെതിരെ യായാലും സൈനികരാണ് പ്രതിരോധത്തിന്റെ ആദ്യനിരയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അടുത്തിടെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സി.ആര്‍.പി.എഫ് സൈനികരെ പ്രധാനമന്ത്രി സ്മരിച്ചു, ഒപ്പം ഇന്ത്യയെ പ്രതിരോധിക്കുന്നതിനിടെ പരമപരിത്യാഗം നടത്തിയ എല്ലാ രക്തസാക്ഷികള്‍ക്കും അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് ആഗോളതലത്തില്‍ നവ ഇന്ത്യ ഉന്നതിയിലേക്ക് വളരുന്നതിന്റെ വലിയൊരു പങ്ക് സായുധസേനകള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ യുദ്ധസ്മാരകം അല്ലെങ്കില്‍ രാഷ്ട്രീയ സമര സ്മാരകം ഇന്ന് സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു.

സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഒരു റാങ്ക്, ഒരു പെന്‍ഷന്‍ നടപ്പാക്കുമെന്ന തങ്ങളുടെ പ്രതിജ്ഞ കേന്ദ്ര ഗവണ്‍മെന്റ് നിറവേറ്റിയത് പ്രധാനമന്ത്രി അനുസ്മരിച്ചു. 2014 -മായി താരതമ്യംചെയ്യുമ്പോള്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷനില്‍ 40%ന്റെയും ശമ്പളത്തില്‍ 55%ന്റേയും വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന ആവശ്യത്തെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി അത്തരത്തിലുള്ള മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.

സായുധസേനകളോടുള്ള ഗവണ്‍മെന്റിന്റെ സമീപത്തിന് കുറേക്കൂടി ഉദാഹരണങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി, കര, നാവിക, വ്യോമ സേന ദിനങ്ങളിലെ പരിപാടികളില്‍ നൂതനാശങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിയിട്ടുള്ളതായും ചൂണ്ടിക്കാട്ടി. 2017 ഓഗസ്റ്റ് 15ന് ആരംഭിച്ച ഗാലന്ററി പുരസ്‌ക്കാര പോര്‍ട്ടലിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇന്ന് വനിതകള്‍ക്കും ഫൈറ്റര്‍ പൈലറ്റുമാരാകാന്‍ അവസരങ്ങള്‍ ഉണ്ടായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകരെപ്പോലെ പെര്‍മെനന്റ് കമ്മിഷനുള്ള അവസരവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധാവശ്യത്തിനുള്ള സംഭരണത്തിനുള്ള എല്ലാ തലങ്ങളിലും മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സുതാര്യതയും ആര്‍ക്കും ഒരു ലാഭവും കിട്ടാത്ത ഈ ഗവണ്‍മെന്റിന്റെ സമീപനത്തിന്റെ ഉത്തമമുദ്ര. ”മേക്ക് ഇന്‍ ഇന്ത്യയ്”ക്ക് നല്‍കി വരുന്ന പ്രോത്സാഹനവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ സൈന്യം യു.എന്നിന്റെ 70 – ഓളം സുപ്രധാന സമാധാന ദൗത്യങ്ങളില്‍ ഏകദേശം 50 എണ്ണത്തിലും പങ്കെടുത്തിട്ടുണ്ട്. ഏകദേശം 2 ലക്ഷം സൈനികര്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2016-ല്‍ ഇന്ത്യന്‍ നാവിക സേന സംഘടിപ്പിച്ച അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ 50 രാജ്യങ്ങളുടെ നാവിക സേനകള്‍ ഭാഗമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം നമ്മുടെ സായുധ സേനകള്‍ മറ്റ് സൗഹൃദരാജ്യങ്ങളുമായി ചേര്‍ന്നുകൊണ്ട് ശരാശരി പത്ത് സംയുക്ത അഭ്യാസങ്ങള്‍ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍കൊള്ളയിലുണ്ടായിട്ടുള്ള കുറവിന് ഒരു വലിയ പരിധിവരെ ഇന്ത്യയുടെ സൈനികശക്തിയും നമ്മുടെ അന്താരാഷ്ട്ര പങ്കാളിത്തവുമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. 1.86 ലക്ഷം ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍, എന്ന ഇന്ത്യന്‍ സായുധസേനയുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ആവശ്യത്തെ പരമാര്‍ശിച്ചു കൊണ്ട്, കേന്ദ്ര ഗവണ്‍മെന്റ് 2.30 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ സംഭരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, അന്തര്‍വാഹിനികള്‍, കപ്പലുകള്‍, ആയുധശേഖരങ്ങള്‍ എന്നിവയോടെ ഇന്ത്യന്‍ സൈന്യത്തെ കേന്ദ്ര ഗവണ്‍മെന്റ് സുസജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന തീരുമാനങ്ങളെല്ലാം ദേശീയതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ യുദ്ധസ്മാരകത്തിന് പുറമെ ദേശീയ പോലീസ് സ്മാകരവും സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍, ബാബാ സാഹിബ് അംബേദ്കര്‍, നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നീ മഹാന്മാരായ ദേശീയ നേതാക്കളെ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ താല്‍പര്യത്തിന് പരമപ്രാധാന്യം നല്‍കികൊണ്ടുള്ള തീരുമാനങ്ങള്‍ ഗവണ്‍മെന്റ് തുടര്‍ന്നും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.