Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദാദ്ര നാഗര്‍ ഹവേലിയിലെ സില്‍വസ്സ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി ദാദ്ര നാഗര്‍ ഹവേലിയിലെ സില്‍വസ്സ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി ദാദ്ര നാഗര്‍ ഹവേലിയിലെ സില്‍വസ്സ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി ദാദ്ര നാഗര്‍ ഹവേലിയിലെ സില്‍വസ്സ സന്ദര്‍ശിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദാദ്ര നാഗര്‍ ഹവേലിയിലെ സില്‍വാസ്സയില്‍ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും നിരവധി വികസന പദ്ധതികള്‍ക്കുക തറക്കല്ലിടുകയും ചെയ്തു. 
ദാദ്ര നാഗര്‍ ഹവേലിയിലെ സായ്‌ലിയില്‍ അദ്ദേഹം മെഡിക്കല്‍ കോളജിനു തറക്കല്ലിട്ടു. 

ദാദ്ര നാഗര്‍ ഹവേലിയുടെ ഐ.ടി. നയം പ്രധാനമന്ത്രി പുറത്തിറക്കി. എം-ആരോഗ്യ മൊബൈല്‍ ആപ്ലിക്കേഷന്‍, ഓരോ വീട്ടില്‍നിന്നും മാലിന്യ ശേഖരണം, ദാദ്ര നാഗര്‍ ഹവേലിയിലെ ഖരമാലിന്യ സംസ്‌കരണം തുടങ്ങിയവ ഉദ്ഘാടനം ചെയ്തു. ആയുഷ്മാന്‍ ഭാരതത്തിന്റെ ഗുണഭോക്താക്കള്‍ക്കായി ഗോള്‍ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും വന്‍ അധികാരി പത്രം ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു.
1400 കോടി രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടവയിലും തറക്കല്ലിടപ്പെട്ടവയിലും ഉള്‍പ്പെടുമെന്നു പൊതുയോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കണക്ടിവിറ്റി, അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ടവയാണു പദ്ധതികളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനായി പുതിയ വ്യവസായ നയവും പുതിയ ഐടി നയവും ആരംഭിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തോടു തന്റെ ഗവണ്‍മെന്റിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന ആശയവുമായാണു നാം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദമന്‍, ദിയു, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങള്‍ തുറന്ന സ്ഥലത്തു മലവിസര്‍ജനമില്ലാത്ത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടുവെന്ന് ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. ഈ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും മണ്ണെണ്ണവിമുക്തമായും പ്രഖ്യാപിക്കപ്പെട്ട കാര്യം അദ്ദേഹം സൂചിപ്പിച്ചു. ഇന്ന് എല്ലാ വീട്ടിലും പാചകവാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, ജലവിതരണം എന്നിവയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. 

പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വീടുകള്‍ അനുവദിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ ജനങ്ങള്‍ക്ക് ഗോള്‍ഡ് കാര്‍ഡുകള്‍ നല്‍കി.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി, ഈ കേന്ദ്രഭരണ പ്രദേശങ്ങളില്‍ രണ്ടു കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതു വികസന പദ്ധതികളുടെ വന്‍ നിര തന്നെ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജിനു തറക്കല്ലിടപ്പെടുന്നതോടെ  ദാദ്ര നാഗര്‍ ഹവേലി, ദമന്‍, ദിയു എന്നിവിടങ്ങളില്‍ ആദ്യ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തന്നെ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നിലവില്‍ ഒരു വര്‍ഷം ഈ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 15 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണ് ഉള്ളത്. ഈ മെഡിക്കല്‍ കോളേജില്‍ 150 സീറ്റുകള്‍ ലഭ്യമാക്കും. മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യ പരിചരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരതിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഇതു ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ പദ്ധതിയാണെന്നും ഓരോ ദിവസവും പതിനായിരം ദരിദ്രര്‍ ഇതിന്റെ നേട്ടം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. 

ഇതിന്റെ തുടക്കം മുതല്‍ കേവലം 100 ദിവസംകൊണ്ട് ഏഴു ലക്ഷത്തിലധികം ദരിദ്രരായ രോഗികള്‍ക്ക് പ്രയോജനം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
നഗരങ്ങളിലും ഗ്രാമങ്ങളിലും ദരിദ്രര്‍ക്ക് സ്ഥിരമായി ഒരു വീട് നല്‍കുന്നതിനുള്ള വന്‍ പ്രചാരണ പരിപാടി പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ നടന്നുവരുന്നതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. 
അഞ്ചു വര്‍ഷത്തിനിടയില്‍ 25 ലക്ഷം വീടുകള്‍ മാത്രം നിര്‍മിച്ച കഴിഞ്ഞ ഗവണ്‍മെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഗവണ്‍മെന്റ് അഞ്ചു വര്‍ഷത്തിനുള്ളില്‍ 1 കോടി 25 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
ദാദ്ര നാഗര്‍ ഹവേലിയില്‍ മാത്രമായി 13,000 സ്ത്രീകള്‍ക്കു സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വന്‍ ധന്‍ യോജനയുടെ കീഴില്‍ വനോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കായി കേന്ദ്രങ്ങള്‍ സ്ഥാപിച്ചുവെന്നും ഗോത്രസംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദാദ്ര നാഗര്‍ ഹവേലിയില്‍ വിനോദ സഞ്ചാരത്തിന് വലിയ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രദേശം വിനോദസഞ്ചാര ഭൂപടത്തില്‍ കൊണ്ടുവരാന്‍ ഏറെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ബ്ലൂ റവല്യൂഷനു കീഴില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഫിഷറീസ് മേഖല മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിച്ചു. ഈ ഫണ്ട് പ്രകാരം 7500 കോടി രൂപയാണ് ഈ മേഖലയ്ക്ക് നല്‍കുന്നത്.

125 കോടി ഇന്ത്യക്കാരും തന്റെ കുടുംബമാണെന്നും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.