Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി തായ്‌ലൻഡ് രാജാവും രാജ്ഞിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി


ബാങ്കോക്കിലെ ദുസിത് കൊട്ടാരത്തിൽ തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്‌കോൺ ഫ്ര വജിരാക്‌ലോചവോയുഹുവയുമായും രാജ്ഞി സുതിദ ബജ്രസുധാബിമലലക്ഷണയുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും തായ്‌ലൻഡും പങ്കിടുന്ന സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ കൈമാറി. ഈ സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നു തായ്‌ലൻഡിലേക്കു കൊണ്ടുപോയ  ബുദ്ധഭഗവാൻ്റെ  തിരുശേഷിപ്പുകളെക്കുറിച്ചും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഈ സംരംഭം ചെലുത്തിയ മികച്ച സ്വാധീനത്തെക്കുറിച്ചും അവർ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു.

*** 

SK