Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സന്ദര്‍ശിച്ചു


തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

തിരുപ്പൂരിലെ പെരുമനല്ലൂര്‍ ഗ്രാമത്തിലാണു വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്.

തിരുപ്പൂരില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷ(ഇ.എസ്.ഐ.സി.)ന്റെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. 100 കിടക്കകളോടുകൂടിയ ഈ മികച്ച ആശുപത്രി ഇ.എസ്.ഐ. ആക്റ്റിന്റെ പരിധിയില്‍ വരുന്ന, തിരുപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വൈദ്യസഹായം ഉറപ്പാക്കും. നിലവില്‍ നഗരത്തില്‍ ഉള്ളതു കേവലം രണ്ട് ഇ.എസ്.ഐ.സി. ഡിസ്‌പെന്‍സറികളാണ്. വിദഗ്ധ ചികില്‍സകള്‍ക്ക് 50 കിലോമീറ്റര്‍ സഞ്ചരിച്ചു കോയമ്പത്തൂരിലുള്ള ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകേണ്ട സ്ഥിതിയാണ് ഉള്ളത്.

ചെന്നൈയിലുള്ള ഇ.എസ്.ഐ.സി. ആശുപത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിച്ചു. 470 കിടക്കകളോടു കൂടിയ ഈ ആശുപത്രിയില്‍ വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും മെച്ചമാര്‍ന്ന ചികില്‍സ ലഭ്യമാകും.

തൃശ്ശിനാപ്പള്ളി വിമാനത്താവളത്തിന്റെ സംയോജിത കെട്ടിടത്തിന്റെ ഉദ്ഘാടനവും ചെന്നൈ വിമാനത്താവളം ആധുനികവല്‍ക്കരണ പദ്ധതിയും ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തൃശ്ശിനാപ്പള്ളി വിമാനത്താവളത്തിലെ പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിവര്‍ഷം 36.3 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. തിരക്കേറിയ വേളകളില്‍ ഒരു മണിക്കൂറില്‍ 2,900 യാത്രക്കാര്‍ക്കു വരെ സൗകര്യമൊരുക്കാന്‍ സാധിക്കുന്ന കേന്ദ്രം നിര്‍മിച്ചിരിക്കുന്നതു ഭാവിയില്‍ ആവശ്യമായി വന്നേക്കാവുന്ന വികസനസാധ്യതകള്‍ മുന്നില്‍ക്കണ്ടാണ്. ഇ-ഗേറ്റുകള്‍, യാത്രികരെ പരിശോധിക്കാനുള്ള ബയോമെട്രിക് സംവിധാനം എന്നിവ ഉള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങള്‍ക്ക് ഇടമുള്ള ചെന്നൈ വിമാനത്താവള നവീകരണ പദ്ധതി രാജ്യാന്തര നിര്‍ഗമന ടെര്‍മിനലിലെ തിരക്കു ഗണ്യമായി കുറയ്ക്കുന്നതിന് ഉപകാരപ്പെടും.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡി(ബി.പി.സി.എല്‍.)ന്റെ എന്നോര്‍ കോസ്റ്റല്‍ ടെര്‍മിനല്‍ ചടങ്ങില്‍വെച്ചു രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെട്ടു. ടോണ്ടിയാര്‍പേട്ടിലെ സംവിധാനങ്ങള്‍ക്കു ബദലാണ് ഇത്. ഈ ടെര്‍മിനല്‍ യാഥാര്‍ഥ്യമായതോടെ കൊച്ചിയില്‍നിന്നു തീരത്തുകൂടെ ചരക്കു കടത്താന്‍ സാധിക്കുമെന്നതിനാല്‍ റോഡ് വഴിയുള്ള ചരക്കുകടത്തു കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.

ചെന്നൈ തുറമുഖത്തുനിന്ന് ചെന്നൈ പെട്രോളിയം കോര്‍പറേഷ(സി.പി.സി.എല്‍.)ന്റെ മണാലി എണ്ണ ശുദ്ധീകരണ ശാലയിലേക്കുള്ള അസംസ്‌കൃത എണ്ണ പൈപ്പ്‌ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിര്‍വഹിച്ചു. വര്‍ധിത സുരക്ഷാ സംവിധാനങ്ങളോടുകൂടി നിര്‍മിച്ച ഈ പൈപ്പ്‌ലൈന്‍ അസംസ്‌കൃത എണ്ണയുടെ സുരക്ഷിതവും ആശ്രയിക്കത്തക്കതുമായ ലഭ്യത ഉറപ്പുവരുത്തും.

തമിഴ്‌നാട്ടിനും അയല്‍സംസ്ഥാനങ്ങള്‍ക്കും ഈ പദ്ധതി നേട്ടമാണ്.

എ.ജി.-ഡി.എം.എസ്. മെട്രോ സ്‌റ്റേഷന്‍ മുതല്‍ വാഷര്‍മെന്‍പേട് മെട്രോ സ്‌റ്റേഷന്‍ വരെ ചെന്നൈ മെട്രോ യാത്രാ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 10 കിലോമീറ്റര്‍ വരുന്ന ഈ പദ്ധതി ചെന്നൈ മെട്രോയുടെ ആദ്യഘട്ടമാണ്. ഇതോടെ പദ്ധതിയുടെ ആദ്യഘട്ടമായ 45 കിലോമീറ്റര്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചു.

ചടങ്ങുകള്‍ക്കുശേഷം പ്രധാനമന്ത്രി ഇന്ന് അദ്ദേഹം സന്ദര്‍ശിക്കുന്ന അവസാന കേന്ദ്രമായ ഹൂബ്ലിയിലേക്കു തിരിച്ചു.