Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഝാർഖണ്ഡിലെ ധൻബാദിൽ 35,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു

പ്രധാനമന്ത്രി ഝാർഖണ്ഡിലെ ധൻബാദിൽ 35,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഝാർഖണ്ഡിലെ ധൻബാദിലെ സിന്ദ്രിയിൽ 35,700 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ഇന്നത്തെ വികസനപദ്ധതികൾ വളം, റെയിൽ, വൈദ്യുതി, കൽക്കരി തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്നു. ശ്രീ മോദി HURL മാതൃക പരിശോധിക്കുകയും സിന്ദ്രി പ്ലാന്റ് കൺട്രോൾ റൂം വീക്ഷിക്കുകയും ചെയ്തു.

ഝാർഖണ്ഡിൽ 35,700 കോടിയിലധികം രൂപയുടെ വികസനപദ്ധതികൾ ഇന്ന് ആരംഭിച്ചതായും സംസ്ഥാനത്തെ കർഷകരെയും ഗോത്രവർഗക്കാരെയും പൗരന്മാരെയും അഭിനന്ദിക്കുന്നതായും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

സിന്ദ്രി വളം പ്ലാന്റ് തുടങ്ങാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. “ഇതു മോദിയുടെ ഉറപ്പായിരുന്നു. ഇന്ന് ഈ ഉറപ്പു നിറവേറ്റി” – അദ്ദേഹം പറഞ്ഞു. 2018ൽ പ്രധാനമന്ത്രി രാസവളം പ്ലാന്റിനു തറക്കല്ലിട്ടിരുന്നു. ഈ പ്ലാന്റ് ആരംഭിച്ചതോടെ തദ്ദേശീയരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾക്കുള്ള പുതിയ വഴികൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇന്നത്തെ സംരംഭത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ വർഷവും ഇന്ത്യക്ക് 360 ലക്ഷം മെട്രിക് ടൺ യൂറിയ ആവശ്യമാണെന്നും 2014ൽ 225 ലക്ഷം മെട്രിക് ടൺ യൂറിയ മാത്രമാണ് ഇന്ത്യ ഉൽപ്പാദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ അന്തരം വലിയ ഇറക്കുമതിക്കു കാരണമായി. “ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമഫലമായി, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, യൂറിയ ഉൽപ്പാദനം 310 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു” – അദ്ദേഹം പറഞ്ഞു. രാമഗുണ്ഡം, ഗൊരഖ്പുർ, ബറൗനി എന്നീ രാസവള പ്ലാന്റുകളുടെ പുനരുജ്ജീവനത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. സിന്ദ്രിയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ താൽച്ചെർ വളം പ്ലാന്റ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കാനാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ അഞ്ചു പ്ലാന്റുകൾ 60 ലക്ഷം മെട്രിക് ടൺ യൂറിയ ഉൽപ്പാദിപ്പിക്കുമെന്നും ഈ നിർണായക മേഖലയിൽ അതിവേഗം ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു കൊണ്ടുപോകുമെന്നും പറഞ്ഞു.

പുതിയ റെയിൽ പാതകളുടെ തുടക്കം, നിലവിലുള്ള റെയിൽ പാതകൾ ഇരട്ടിപ്പിക്കൽ, മറ്റു നിരവധി റെയിൽവേ പദ്ധതികൾ ആരംഭിക്കൽ എന്നിവയിലൂടെ ഝാർഖണ്ഡിലെ റെയിൽവേ വിപ്ലവത്തിന്റെ പുതിയ അധ്യായത്തിനാണ് ഇന്നത്തെ ദിവസം തുടക്കം കുറിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രദേശത്തിനു പുതിയ രൂപം നൽകുന്ന ധൻബാദ്-ചന്ദ്രപുര റെയിൽ പാതയെക്കുറിച്ചും ബാബ ബൈദ്യനാഥ് ക്ഷേത്രത്തെയും കാമാഖ്യ മാതാ ശക്തിപീഠത്തെയും ബന്ധിപ്പിക്കുന്ന ദേവ്ഘർ-ഡിബ്രൂഗഢ് ട്രെയിൻ സർവീസിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വാരാണസിയിൽ വാരാണസി – കൊൽക്കത്ത – റാഞ്ചി അതിവേഗപാതയ്ക്കു തറക്കല്ലിട്ടതു പ്രധാനമന്ത്രി അനുസ്മരിച്ചു, ഇതു ചത്ര, ഹസാരിബാഗ്, രാംഗഢ്, ബൊക്കാരോ തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയിണക്കുമെന്നും ഝാർഖണ്ഡിലേക്കുള്ള യാത്രാസമയം കുറയ്ക്കുമെന്നും കിഴക്കൻ ഇന്ത്യയിലുടനീളം ചരക്കുനീക്കസൗകര്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ ഝാർഖണ്ഡിലേക്കുള്ള പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുമെന്നും മേഖലയിലെ സാമ്പത്തിക വികസനത്തിനു വേഗത നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ 10 വർഷമായി ഝാർഖണ്ഡിനു വേണ്ടി അവിടത്തെ  ഗോത്രവർഗക്കാരുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വികസനത്തിന് മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ  പ്രവർത്തിച്ചത്”, പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും സാമ്പത്തിക മേഖലയിലെ  ഇന്നലെ ആരംഭിച്ച  പുതിയ പാദത്തിലെ സ്ഥിതിവിവരക്കണക്കുകൾ ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. 2023 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള സാമ്പത്തിക പാദത്തിൽ രേഖപ്പെടുത്തിയ 8.4 ശതമാനം വളർച്ചാ നിരക്ക്, വികസിത് ഭാരതിൻ്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഇന്ത്യയുടെ വളർച്ചാ സാധ്യതയും അതിവേഗ വികസനവും കാണിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. “വികസിത്  ഭാരത് സൃഷ്ടിക്കുന്നതിന് വികസിത് ഝാർഖണ്ഡ് രൂപപ്പെടുത്തേണ്ടതും  ഒരുപോലെ പ്രധാനമാണ്”, വികസിതമാക്കാനുള്ള ശ്രമത്തിൽ സംസ്ഥാന സർക്കാരിന്  കേന്ദ്ര സർക്കാരിന്റെ എല്ലാവിധ പിന്തുണയും എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വികസിത് ഭാരതിൻ്റെ പ്രമേയങ്ങളുടെ ഊർജസ്രോതസ്സായി ഭഗവാൻ ബിർസ മുണ്ടയുടെ ഭൂമി മാറുമെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ധൻബാദിലേക്ക് പോകേണ്ടതിനാൽ പ്രധാനമന്ത്രി ഒരു ലഘു  പ്രസംഗമാണ് നടത്തിയത്. സ്വപ്നങ്ങളും തീരുമാനങ്ങളും കൂടുതൽ ശക്തിപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി  ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകളും  അഭിനന്ദനങ്ങളും അർപ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. 
ഝാർഖണ്ഡ് ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ചമ്പായി സോറൻ, കേന്ദ്രമന്ത്രി ശ്രീ അർജുൻ മുണ്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡ് (HURL) സിന്ദ്രി വളം പ്ലാൻ്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 8900 കോടി രൂപ ചെലവിൽ വികസിപ്പിച്ച വളം പ്ലാൻ്റ് യൂറിയ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പാണ്. ഇത് രാജ്യത്തെ കർഷകർക്ക് ഗുണപ്രദമാകുന്ന തരത്തിൽ രാജ്യത്തെ തദ്ദേശീയ യൂറിയ ഉൽപ്പാദനം പ്രതിവർഷം 12.7 LMT കൂട്ടിച്ചേർക്കുകയും ചെയ്യും . 2021 ഡിസംബറിലും 2022 നവംബറിലും യഥാക്രമം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ഗോരഖ്പൂരിലെയും രാമഗുണ്ടത്തിലെയും രാസവള പ്ലാൻ്റുകളുടെ പുനരുജ്ജീവനത്തിന് ശേഷം രാജ്യത്ത് പുനരുജ്ജീവിപ്പിക്കപ്പെടുന്ന മൂന്നാമത്തെ വളം പ്ലാൻ്റാണിത്.

ഝാർഖണ്ഡിൽ 17,600 കോടിയിലധികം രൂപയുടെ നിരവധി റെയിൽ പദ്ധതികളിൽ ചിലത്  പ്രധാനമന്ത്രി നാടിന് സമർപ്പിക്കുകയും മറ്റു ചിലവയുടെ  തറക്കല്ലിടൽ നിർവഹിക്കുകയും ചെയ്തു. പദ്ധതികളിൽ സോൺ നഗർ-ആൻഡലിനെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും ലൈനുകളും ഉൾപ്പെടുന്നു; ടോറി- ശിവ്പൂർ ഒന്നും രണ്ടും, ബിരാതോലി- ശിവ്പൂർ മൂന്നാം റെയിൽവേ ലൈൻ (ടോറി- ശിവ്പൂർ പദ്ധതിയുടെ ഭാഗം); മോഹൻപൂർ – ഹൻസ്ദിഹ പുതിയ റെയിൽ പാത; ധൻബാദ്-ചന്ദ്രപുര റെയിൽവേ ലൈനും മറ്റുള്ളവയും. ഈ പദ്ധതികൾ സംസ്ഥാനത്തെ റെയിൽവേ സേവനങ്ങൾ വിപുലീകരിക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. പരിപാടിയിൽ മൂന്ന് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ദിയോഘർ – ദിബ്രുഗഡ് ട്രെയിൻ സർവീസ്, ടാറ്റാനഗറിനും ബദാംപഹാറിനും ഇടയിലുള്ള മെമു ട്രെയിൻ സർവീസ് (പ്രതിദിനം), ശിവപൂർ സ്റ്റേഷനിൽ നിന്നുള്ള ദീർഘദൂര ചരക്ക് തീവണ്ടി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഛത്രയിലെ നോർത്ത് കരൺപുര സൂപ്പർ തെർമൽ പവർ പ്രോജക്ടിൻ്റെ (എസ്ടിപിപി) യൂണിറ്റ് 1 (660 മെഗാവാട്ട്) ഉൾപ്പെടെ ഝാർഖണ്ഡിലെ സുപ്രധാന വൈദ്യുത പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 7500 കോടിയിലധികം രൂപ ചെലവഴിച്ച് വികസിപ്പിച്ച ഈ  പദ്ധതി മേഖലയിൽ മെച്ചപ്പെട്ട വൈദ്യുതി ലഭ്യത ഉറപ്പുവരുത്തും . ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുകയും  ചെയ്യും. ഝാർഖണ്ഡിലെ കൽക്കരി മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

 

From Sindri, projects relating to fertiliser, rail and power sectors are being launched. These will strengthen Jharkhand’s progress and strengthen the state’s economy. https://t.co/RJFZpWmQ6S

— Narendra Modi (@narendramodi) March 1, 2024

आज सिंदरी उर्वरक कारखाने का लोकार्पण किया गया है।

मैंने संकल्प लिया था कि सिंदरी के इस खाद कारखाने को जरूर शुरू करवाउंगा।

ये मोदी की गारंटी थी और आज ये गारंटी पूरी हुई है: PM @narendramodi pic.twitter.com/V7u9mdDj2n

— PMO India (@PMOIndia) March 1, 2024

भारत तेजी से यूरिया के मामले में आत्मनिर्भर होने की तरफ बढ़ रहा है। pic.twitter.com/YLI1RM0pLa

— PMO India (@PMOIndia) March 1, 2024

आज भारत दुनिया की सबसे तेजी से आगे बढ़ती अर्थव्यवस्था वाले देशों में है: PM @narendramodi pic.twitter.com/AnpAhN8Lc4

— PMO India (@PMOIndia) March 1, 2024

 

***

–NK/SK–