Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജി-20 യെ അഭിനന്ദിച്ചു


ആഗോള സാമ്പത്തിക സംവിധാനത്തെ കൂടുതല് തുറന്നതും, വഴക്കമുള്ളതും ആക്കിത്തീര്ക്കുന്നതിന് നടത്തിയ വിജയകരമായ ശ്രമങ്ങള്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി-20 യെ അഭിനന്ദിച്ചു. ഇന്ത്യാ ഗവണ്മെന്റും, കേന്ദ്ര ബാങ്കും സാമ്പത്തിക, ബാങ്കിങ്ങ് മേഖലയെ കൂടുതല് ശക്തിപ്പെടുത്താന് വേണ്ട നടപടികള് സ്വീകരിച്ചു വരികയാണ്. വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക സമഗ്രതയ്ക്കും, ബാങ്കിങ് മേഖലയുടെ പ്രവര്ത്തനത്തിനും മൂലധന പരിമിതി ബാധകമാകാതിരിക്കുന്ന കാര്യം ശ്രദ്ധയില് വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫലപ്രദമായ മേല്നോട്ടവും, സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗവും മൂലധന ആവശ്യത്തെ കുറയ്ക്കാന് സഹായിക്കും. ബാങ്കിങ് അടിസ്ഥാനരംഗത്തിന്റെ സംരക്ഷണത്തിന് സൈബര് സുരക്ഷ പ്രധാനമാണ്. ഇന്ത്യാ ഗവണ്മെന്റ് അഴിമതിയും കള്ളപ്പണവും വച്ചു പൊറുപ്പിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

*****