Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജവാന്‍മാര്‍ക്കും ജനങ്ങള്‍ക്കുമൊപ്പം ഹിമാചല്‍ പ്രദേശിലെ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ചു

ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിക്കടുത്തുള്ള സുമ്‌ദോ സന്ദര്‍ശിച്ചു.

ഇന്ത്യാ ടിബറ്റ് ബോര്‍ഡര്‍ പൊലീസ്, ഇന്ത്യന്‍ സേന എന്നിവയിലെ ജവാന്‍മാരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി അവര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണവും ചെയ്തു.
ജവാന്‍മാരെ അഭിസംബോധന ചെയ്യവേ, 2001 മുതല്‍ എല്ലാ വര്‍ഷവും താന്‍ ദീപാവലി ആഘോഷിച്ചത് സായുധ സൈനികര്‍ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. #സന്ദേശ് ടു സോള്‍ജേഴ്‌സ് പ്രചാരണത്തിന്റെ ഭാഗമായി സൈനികര്‍ക്ക് സന്ദേശമയക്കാനുള്ള തന്റെ അഭ്യര്‍ത്ഥനയ്ക്ക് രാജ്യത്തെമ്പാടുമുള്ള ജനങ്ങളില്‍നിന്ന്് അഭൂതപൂര്‍വമായ പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

വിമുക്ത ഭടന്‍മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുമെന്ന് താന്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

സുമ്‌ദോയില്‍ നിന്ന് മടങ്ങവേ, സമീപത്തെ ഗ്രാമമായ ചാംഗോയില്‍ പ്രധാനമന്ത്രി അല്‍പ്പനേരം ചെലവിട്ടു. അവിടുത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന പ്രധാനമന്ത്രി അവരുമായി ആശയവിനിമയം നടത്തി. കുട്ടികള്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.