പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി.
2022 മാർച്ചിൽ നടന്ന ആദ്യ വാർഷിക ഉച്ചകോടി മുതലുള്ള നിരവധി ആശയവിനിമയങ്ങൾ ഇരുപ്രധാനമന്ത്രിമാരും അനുസ്മരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തത്തിൽ പുരോഗതി സാധ്യമാക്കുന്നതിൽ അചഞ്ചലമായ സമർപ്പണത്തിനും നേതൃത്വത്തിനും പ്രധാനമന്ത്രി മോദി ജപ്പാൻ പ്രധാനമന്ത്രി കിഷിദയ്ക്കു നന്ദി പറഞ്ഞു.
ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തം പത്താം വർഷത്തിലാണെന്നു സൂചിപ്പിച്ച ഇരുനേതാക്കളും ബന്ധത്തിലെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖബന്ധം പ്രധാനമന്ത്രിമാർ അവലോകനം ചെയ്യുകയും പ്രതിരോധ-സുരക്ഷ ബന്ധങ്ങളും B2B, P2P സഹകരണങ്ങളും ഉൾപ്പെടെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
പ്രധാനമന്ത്രി കിഷിദയ്ക്കു യാത്രയയപ്പു നൽകിയ ശ്രീ മോദി, അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങളിൽ വിജയവും സഫലീകരണവും ആശംസിച്ചു.
***
Had a very good meeting with PM Kishida. Discussed cooperation in infrastructure, semiconductors, defence, green energy and more. Strong India-Japan ties are great for global prosperity. @kishida230 pic.twitter.com/qK4VJnUDtq
— Narendra Modi (@narendramodi) September 22, 2024
PM @narendramodi and PM @kishida230 of Japan met on the sidelines of the Quad Leaders' Summit in Delaware, US. The leaders reviewed the multi-faceted relationship between the two countries and exchanged views to deepen cooperation in sectors like technology, energy and defence. pic.twitter.com/FeLb8Yw1jN
— PMO India (@PMOIndia) September 22, 2024