Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ചെന്നൈ സന്ദര്‍ശിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 56-ാമത് ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
2019 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം എന്റെ ആദ്യ ചെന്നൈ സന്ദര്‍ശനമാണിതെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐ.ഐ.ടി. യുടെ വജ്രാ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഞാന്‍ എത്തിയിട്ടുള്ളത്. എന്നെ സ്വീകരിക്കാന്‍ ഇത്രയും വന്‍ തോതില്‍ സന്നിഹിതരായതിന് ഞാന്‍ നിങ്ങളോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

അടുത്തിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അവിടത്തെ ഇന്ത്യന്‍ സമൂഹത്തോട് ഞാന്‍ തമിഴില്‍ സംസാരിച്ചതും, ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷ തമിഴാണെന്ന് പറഞ്ഞതും അമേരിക്കയിലെ എല്ലാ മാധ്യമങ്ങളും വിപുലമായി റിപ്പോര്‍ട്ട് ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം വലിയ പ്രതീക്ഷയോടെ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും ആ പ്രതീക്ഷ ദിനം പ്രതി വര്‍ദ്ധിക്കുകയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ മനസിലാക്കിയതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയെ ഒരു മഹത്തായ രാഷ്ട്രമായി മാറ്റുകയെന്നത് മാത്രമല്ല അത് ലോക സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്താണെന്ന് ഉറപ്പ് വരുത്തേണ്ടതും നമ്മുടെ ബാധ്യതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റ് മാത്രം വിചാരിച്ചാല്‍ ഇത് നടത്താനാവില്ലെന്നും 130 കോടി ഇന്ത്യക്കാരിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും ശ്രീ. മോദി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള ഓരോ ഇന്ത്യാക്കാരന്റെയും, അത് പണക്കാരനായും, പാവപ്പെട്ടവനായിരുന്നാലും, ഗ്രാമീണനായിരുന്നാലും, നഗര വാസിയായിരുന്നാലും, കുട്ടിയായാലും, വയസ്സായാലും, ഓരോരുത്തരുടെയും ശ്രമത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.

ബഹുജനപങ്കാളിത്തത്തിലൂടെ നാം ഒട്ടേറെ വിജയങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അതേ രീതിയില്‍ നാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യണം. എന്നാല്‍ അബദ്ധവശാല്‍ ചിലര്‍ ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നതെന്ന് തെറ്റ്ദ്ധരിപ്പിക്കുന്നു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് രാജ്യത്തെ മുക്തമാക്കണമെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പിന്നെ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ഒക്‌ടോബര്‍ രണ്ടാം തീയതി മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തില്‍ നമുക്ക് പദയാത്രകള്‍ സംഘടിപ്പിക്കാം. ഗാന്ധിജിയുടെ ആദര്‍ശങ്ങളെ ഈ പദയാത്രയിലൂടെ പ്രചരിപ്പിക്കാം.

‘എന്നെ സ്വീകരിക്കാന്‍ ഇത്രയും വലിയോ തോതില്‍ എത്തിയതിന് ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

മദ്രാസ് ഐ.ഐ.ടി. റിസര്‍ച്ച് പാര്‍ക്കില്‍ സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണ്‍ 2019 നെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഒപ്പം അവിടത്തെ പവലിയനിലുള്ള സ്റ്റാര്‍ക്ക് അപ്പുകളും അദ്ദേഹം സന്ദര്‍ശിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്‍സ് ആക്ടിവിറ്റി സെന്ററില്‍ ബിരുദ ദാന പ്രസംഗം പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

center>**************