പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചണ്ഡീഗഡും, ഉത്തരാഖണ്ഡും വെള്ളിയാഴ്ച സന്ദര്‍ശിക്കും. ചണ്ഡീഗഡ് എയര്‍പ്പോര്‍ട്ടില്‍ പുതുതായി നിര്‍മ്മിച്ച സിവില്‍ എയര്‍ ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചണ്ഡീഗഡിലെ ആരോഗ്യവിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്റെ 34-ാമത് കോവൊക്കേഷന് ചടങ്ങിലും പ്രധാനമന്ത്രി സംബന്ധിക്കും.
ചണ്ഡീഗഡിലെ സെക്ടര്‍ 25-ല്‍ പുതിയ ഭവനപദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യും. വൈകീട്ട് ഉത്തരാഗണ്ഡിലെ ഋഷികേശിലുള്ള സ്വാമി ദയാനന്ദ സരസ്വതി ആശ്രമം അദ്ദേഹം സന്ദര്‍ശിക്കും.
Will visit Chandigarh tomorrow, where I will inaugurate a housing scheme, new civil air terminal & attend convocation at PGIMER.
— Narendra Modi (@narendramodi) September 10, 2015
Will also be in Uttarakhand tomorrow. I will visit Swami Dayananda Saraswati Ashram in Rishikesh. http://t.co/8cwttEaDcR
— Narendra Modi (@narendramodi) September 10, 2015