Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു

പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ  ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു


ദേശീയ ഏകതാ ദിവസുമായി ബന്ധപ്പെട്ട പരിപാടികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സർദാർ പട്ടേലിന്റെ ജന്മവാർഷികത്തിൽ ഏകതാ പ്രതിമയിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബിഎസ്എഫിന്റെയും വിവിധ സംസ്ഥാന പോലീസിന്റെയും സംഘങ്ങൾ ഉൾപ്പെടുന്ന ദേശീയ ഏകതാ ദിന പരേഡ്, എല്ലാ വനിതാ സിആർപിഎഫ് ബൈക്കര്‍മാരുടെയും ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ വനിതാ പൈപ്പ് ബാൻഡ്, ഗുജറാത്ത് വനിതാ പോലീസിന്റെ നൃത്തപരിപാടി, പ്രത്യേക എൻസിസി ഷോ, സ്‌കൂൾ ബാൻഡുകളുടെ പ്രദർശനം, ഇന്ത്യൻ വ്യോമസേനയുടെ ഫ്‌ളൈ പാസ്റ്റ്, ഊർജ്ജസ്വല ഗ്രാമങ്ങളുടെ സാമ്പത്തിക സാധ്യതാ പ്രദർശനം എന്നിവയ്ക്ക് ശ്രീ മോദി സാക്ഷ്യം വഹിച്ചു. 

ദേശീയ ഏകതാ ദിനം ഇന്ത്യയിലെ യുവാക്കളുടെയും യോദ്ധാക്കളുടെയും ഐക്യത്തിന്റെ ശക്തി ആഘോഷിക്കുന്നുവെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ,  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഒരു തരത്തിൽ,  ഇന്ത്യയുടെ ഒരു ചെറു രൂപത്തിന് എനിക്ക് സാക്ഷ്യം വഹിക്കാൻ കഴിയും”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭാഷകളും സംസ്ഥാനങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമാണെങ്കിലും രാജ്യത്തെ ഓരോ വ്യക്തിയും ഐക്യത്തിന്റെ ശക്തമായ ചര‌ടിലാണ് കോർത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “മുത്തുകൾ ധാരാളമുണ്ട്, പക്ഷേ മാല ഒന്നുതന്നെ. നാം വ്യത്യസ്തരാണെങ്കിലും നാം ഒറ്റക്കെട്ടാണ് ” എന്നും അദ്ദേഹം പറഞ്ഞു. ഓഗസ്ത് 15-ഉം ജനുവരി 26-ഉം സ്വാതന്ത്ര്യദിനമായും റിപ്പബ്ലിക് ദിനമായും അംഗീകരിക്കപ്പെട്ടതുപോലെ, ഒക്ടോബർ 31 രാജ്യമെമ്പാടും ഐക്യത്തിന്റെ ഉത്സവമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചുവപ്പുകോ‌ട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളും, കർത്തവ്യ പാതയിലെ റിപ്പബ്ലിക് ദിന പരേഡും, നർമദയുടെ തീരത്തെ ഏകതാ പ്രതിമയിൽ നടന്ന ദേശീയ ഏകതാ ദിനാഘോഷങ്ങളും ദേശീയ മുന്നേറ്റത്തിന്‍റെ മൂന്നു സ്തംഭങ്ങളായി മാറിയെന്ന് അദ്ദേഹം ചൂണ്ട‌ിക്കാട്ടി. ഏകതാ നഗർ സന്ദർശിക്കുന്നവർക്ക് ഏകതാ പ്രതിമയ്ക്ക് സാക്ഷ്യം വഹിക്കാൻ മാത്രമല്ല, സർദാർ സാഹബിന്റെ ജീവിതത്തെക്കുറിച്ചും ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചും  ഒരു നേർക്കാഴ്ച്ച കൂടി ലഭിക്കുമെന്ന് ഇന്നത്തെ പരിപാടിയെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിൻറെ ആദർശങ്ങളെയാണ് ഏകതാ പ്രതിമ പ്രതിനിധാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിമയുടെ നിർമ്മാണത്തിൽ പൗരന്മാരുടെ സംഭാവനകൾ പരാമർശിച്ച അദ്ദേഹം ഉപകരണങ്ങൾ സംഭാവന ചെയ്ത കർഷകരെ ഉദാഹരണമാക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണ് സംയോജിപ്പിച്ച് ഐക്യ മതിൽ കെട്ടുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്തുടനീളമുള്ള ‘റൺ ഫോർ യൂണിറ്റി’യിലും മറ്റ് സാംസ്കാരിക പരിപാടികളിലും പങ്കെടുത്ത് കോടിക്കണക്കിന് പൗരന്മാർ ദേശീയ ഏകതാ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. “ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ ചൈതന്യം ആഘോഷിക്കാൻ ഒത്തുചേരുന്ന 140 കോടി പൗരന്മാരുടെ കാതൽ സർദാർ സാഹിബിന്റെ ആദർശങ്ങളാണ്”,എന്ന് സർദാർ പട്ടേലിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ദേശീയ ഏകതാ ദിനത്തിൽ പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 25 വർഷം ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 25 വർഷങ്ങളാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു, ഈ കാലയളവിൽ ഇന്ത്യ സമ്പന്നവും വികസിതവുമായ രാജ്യമായി മാറും. സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പുള്ള 25 വർഷങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ച അതേ അർപ്പണ മനോഭാവത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്ത് ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.” ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ മഹത്വം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, അദ്ദേഹം പറഞ്ഞു. സുരക്ഷ, സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം, പ്രധാന ആഗോള കമ്പനികളിലും കായികരംഗത്തും ഇന്ത്യക്കാരുടെ ആഗോള നേത്യത്വം എന്നിവയിൽ ഇന്ത്യയുടെ ശക്തമായ സ്ഥാനത്തെകുറിച്ചും അദ്ദേഹം പരാമർശിച്ചു. 

അടിമത്ത മനോഭാവം ഉപേക്ഷിച്ച് മുന്നോട്ട് പോകുമെന്ന പ്രതിജ്ഞയെക്കുറിച്ച് പരാമർശിക്കവേ,  പൈതൃകം സംരക്ഷിച്ചുകൊണ്ടുതന്നെ ഇന്ത്യ  വളരുകയാണെന്നും ശ്രീ മോദി പറഞ്ഞു. നാവിക സേനയുടെ പതാകയിൽ നിന്ന് കോളനി വാഴ്ചയുടെ ചിഹ്നങ്ങൾ നീക്കം ചെയ്യൽ, അധിനിവേശ കാലഘട്ടത്തിലെ അനാവശ്യ നിയമങ്ങൾ നീക്കം ചെയ്യൽ, ഐപിസി പുനസ്ഥാപനം,  കോളനി വാഴ്ചയുടെ പ്രതിനിധികൾക്ക് പകരം ഇന്ത്യാ ഗേറ്റ് അലങ്കരിക്കുന്ന നേതാജി പ്രതിമ എന്നിവയെകുറിച്ചും അദ്ദേഹം പരാമർശിച്ചു.

” ഇന്ന് ഒരു ലക്ഷ്യവും ഇന്ത്യയുടെ പരിധിക്കപ്പുറത്തല്ല”പ്രധാനമന്ത്രി മോദി പറഞ്ഞു. കശ്മീരിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന അനുച്‌ഛേദം 370 ന്റെ മതില്‍ ഇന്ന് തകര്‍ത്തു, എവിടെയായിരുന്നാലും ഇത് സര്‍ദാര്‍ സാഹബിനെ സന്തോഷിപ്പിച്ചിരിക്കും എല്ലാവരുടെയും പ്രയത്‌നത്തെ ഉയര്‍ത്തിക്കാട്ടി(സബ്കാ പ്രയാസ്) അനുച്‌ഛേദം 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
ദീര്‍ഘനാളുകളായി മുടങ്ങികിടക്കുന്ന വിഷയങ്ങളില്‍ തുടര്‍ന്ന് സംസാരിച്ച പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയ അഞ്ചു അറു പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെക്കുറിച്ചും പരാമര്‍ശിച്ചു. സങ്കല്‍പ് സേ സിദ്ധിയുടെ ഉദാഹരണമായി കെവാഡിയ – ഏകതാ നഗറിന്റെ പരിവര്‍ത്തനത്തെ അദ്ദേഹം ഉദ്ധരിച്ചു. ”ഏകതാ നഗര്‍ ഇന്ന് ആഗോള ഹരിത നഗരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു”, അദ്ദേഹം പറഞ്ഞു. വിവിധ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ, കഴിഞ്ഞ 6 മാസത്തിനുള്ളില്‍ മാത്രം തന്നെ ഏകതാ നഗറില്‍ 1.5 ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. പ്രദേശത്ത് ഇതിനകം ശക്തമായിട്ടുള്ള സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തെയും നഗര വാതക വിതരണത്തെയും സ്പര്‍ശിച്ച പ്രധാനമന്ത്രി, ഒരു പൈതൃക ട്രെയിനിന്റെ ആകര്‍ഷണീയതകൂടി ഇന്ന് ഏകതാ നഗറിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 1.5 കോടിയിലധികം വിനോദസഞ്ചാരികള്‍ ഇവിടംസന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇത് പ്രാദേശിക ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള വഴികളില്‍ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
”ഇന്ത്യയുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തെയും ജനങ്ങളുടെ ധൈര്യത്തെയും പ്രതിരോധശേഷിയെയും ഇന്ന് ലോകം മുഴുവന്‍ അംഗീകരിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ലോകം അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ, ചില പ്രവണതകള്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പും നല്‍കി. കോവിഡ് മഹാമാരിക്ക് ശേഷം പണപ്പെരുപ്പവും തൊഴിലില്ലായ്മയും കഴിഞ്ഞ 30-40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയിലായത് വിവിധ രാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതായി
ഇന്നത്തെ ലോകത്തിലെ ഭൗമരാഷ്ട്രീയ അസ്ഥിരതയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍, പുതിയ റെക്കോര്‍ഡുകളും നടപടികളും സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ തുടര്‍ച്ചയായി മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നയങ്ങളുടെയും തീരുമാനങ്ങളുടെയും ഗുണപരമായ നേട്ടം ഇന്ന് പ്രകടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാത്രം 13.5 കോടിയിലധികം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി അദ്ദേഹം അറിയിച്ചു. രാജ്യത്ത് സ്ഥിരത നിലനിര്‍ത്താന്‍ പൗരന്മാരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയെ വികസനത്തിന്റെ പാതയില്‍ എത്തിച്ച 140 കോടി പൗരന്മാരുടെ പ്രയത്‌നം പാഴാകരുതെന്നും പറഞ്ഞു. ”ഭാവിയിലേക്ക് നാം ഒരു കണ്ണ് നട്ടുകൊണ്ട് ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള നമ്മുടെ പ്രതിജ്ഞ തുടരണം”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര സുരക്ഷയില്‍ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ സാഹിബിനുണ്ടായിരുന്ന അചഞ്ചലമായ ഉല്‍കണ്ഠ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇക്കാര്യത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി കൈക്കൊണ്ട നടപടികളും നാശത്തിന്റെ ശക്തികള്‍ നേരത്തെ നേരത്തെ ആസ്വദിച്ചിരുന്ന വിജയങ്ങളെ ശക്തമായി നേരിടുക എന്ന വെല്ലുവിളികളില്‍ സ്വീകരിച്ച നടപടികളുടെയും പട്ടികകളും വിശദീകരിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ വികസന യാത്രയിലെ ഏറ്റവും വലിയ തടസ്സം പ്രീണന രാഷ്ട്രീയമാണെന്നും പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നവര്‍ ഭീകരതയ്‌ക്കെതിരെ കണ്ണടച്ച് മനുഷ്യത്വത്തിന്റെ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കുന്നതിന് കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇവിടെ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഐക്യം അപകടപ്പെടുത്തുന്ന ഇത്തരം ചിന്തകള്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ തെരഞ്ഞെടുപ്പുകളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, സകാരാത്മക രാഷ്ട്രീയത്തിന്റെ അഭാവം തീര്‍ത്തുമുള്ളതും സാമൂഹിക വിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതുമായ വിഭാഗത്തിനെതിരെ മുന്നറിയിപ്പും നല്‍കി. ”വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നാംഎല്ലായ്‌പ്പോഴും തുടരേണ്ടതുണ്ട്. നാം ഏത് മേഖലയിലാണെങ്കിലും അതിന് 100 %വും സമര്‍പ്പിക്കണം. വരും തലമുറകള്‍ക്ക് നല്ല ഭാവി നല്‍കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത് ‘്, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

സര്‍ദാര്‍ പട്ടേലിനെക്കുറിച്ച്‌മൈഗവിലുള്ള ഒരു ദേശീയ മത്സരത്തെക്കുറിച്ചും ശ്രീ മോദി അറിയിച്ചു.
ഓരോ പൗരനും ആത്മവിശ്വാസത്തോടെ നിറഞ്ഞുനില്‍ക്കുന്ന നവ ഇന്ത്യയാണ് ഇന്നത്തെ ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ആത്മവിശ്വാസം തുടരുമെന്നും ഐക്യത്തിന്റെ വികാരം അതേപടി നിലനില്‍ക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പൗരന്മാരെ പ്രതിനിധീകരിച്ച് സര്‍ദാര്‍ പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിക്കുകയും രാഷ്ട്രീയ ഏകതാ ദിവസ് ആശംസകള്‍ നേരുകയും ചെയ്തു.

പശ്ചാത്തലം
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മനോഭാവം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്, പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിവസായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

NS