Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗംഗാ തലാവ് സന്ദർശിച്ചു

പ്രധാനമന്ത്രി ഗംഗാ തലാവ് സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെ പുണ്യ ഗംഗാ തലാവ് സന്ദർശിച്ചു. അദ്ദേഹം അവിടെ പ്രാർത്ഥിക്കുകയും ത്രിവേണി സംഗമത്തിൽ നിന്നുള്ള പുണ്യജലം പവിത്രമായ സ്ഥലത്ത് അർപ്പിക്കുകയും ചെയ്തു.

പാവനമായ മഹാകുംഭമേളയിൽ നിന്നുള്ള പുണ്യജലം ഗംഗാ തലാവയിലേക്ക് കൊണ്ടുവന്ന പ്രധാനമന്ത്രിയുടെ പ്രവൃത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മീയ ഐക്യത്തെ മാത്രമല്ല,  പരസ്പര സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവരുടെ പ്രതിബദ്ധതയെയും സൂചിപ്പിക്കുന്നു.

***

SK