Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കൊളംബോയിലെ ഐപികെഎഫ് സ്മാരകം സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊളംബോയിലെ ഐപികെഎഫ് സ്മാരകം സന്ദർശിച്ച് പുഷ്പചക്രം അർപ്പിച്ചു. ശ്രീലങ്കയുടെ സമാധാനത്തിനും ഐക്യത്തിനും പ്രാദേശിക സമഗ്രതയ്ക്കുംവേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സമാധാനപരിപാലനസേനയിലെ ധീരസൈനികരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“കൊളംബോയിലെ ഐപികെഎഫ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ശ്രീലങ്കയുടെ സമാധാനത്തിനും ഐക്യത്തിനും പ്രാദേശിക സമഗ്രതയ്ക്കുംവേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സമാധാനപരിപാലനസേനയിലെ ധീരസൈനികരെ നാം അനുസ്മരിക്കുന്നു. അവരുടെ അചഞ്ചലമായ ധൈര്യവും പ്രതിജ്ഞാബദ്ധതയും നമുക്കേവർക്കും പ്രചോദനത്തിന്റെ ഉറവിടമായി തുടരുന്നു.”

“கொழும்பில் உள்ள இந்திய அமைதிப்படையினரின் நினைவுத் தூபியில் மலர்வளையம் வைத்து அஞ்சலி செலுத்தினேன். இலங்கையின் ஆட்புல ஒருமைப்பாடு, ஐக்கியம் மற்றும் சமாதானம் ஆகியவற்றுக்கான உயர்பணியில் தமது வாழ்வை தியாகம் செய்த இந்திய அமைதிகாக்கும் படையின் துணிச்சல் மிக்க வீரர்களை இச்சந்தர்ப்பத்தில் நாம் நினைவுகூர்கிறோம்.  அவர்களின் அசைக்க முடியாத தைரியமும், அர்ப்பணிப்பும் நம் அனைவரினதும்  உத்வேகத்தின் ஆதாரமாக நிலைத்திருக்கின்றன.”

 

-SK-